"സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിൽസിച്ചു അകാലത്തിൽ ജീവൻ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓർക്കുന്നു"; ലിനിയ്‌ക്ക് അനുശോചനമർപ്പിച്ച് പാർവതി

ലിനിയ്‌ക്ക് അനുശോചനമർപ്പിച്ച് നടി പാർവതി

Webdunia
ബുധന്‍, 23 മെയ് 2018 (09:45 IST)
കേരളത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയിൽ ജീവൻ വെടിയേണ്ടിവന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടി പാർവതി. "സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിൽസിച്ചു അകാലത്തിൽ ജീവൻ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓർക്കുന്നു"വെന്നും "തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും ഈ നിമിഷത്തിൽ ഓർക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു"വെന്നും നടി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് പാർവതി പ്രതികരിച്ചത്.
 
പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
നിപ വൈറസ് ബാധയെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും കേരളത്തെയാകെ ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട് . സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിൽസിച്ചു അകാലത്തിൽ ജീവൻ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓർക്കുന്നു. അവരുടെ നിസ്വാർത്ഥമായ സേവനത്തിന്റെ മുന്നിൽ ശിരസ്സ് നമിക്കുന്നു. ആ കുടുംബത്തിന്റെ വേദനയിലും ഇനി മുന്നോട്ടുള്ള യാത്രയിലും ഒപ്പം നിക്കാൻ അതിയായി ആഗ്രഹിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും ഈ നിമിഷത്തിൽ ഓർക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
 
വാട്സ്ആപ് ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പല വാർത്തകളും ശെരിയല്ലാത്ത വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ദയവായി അംഗീകൃത സംഘടനകളിൽ നിന്നും വിശ്വാസ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന വാർത്തകളെ മാത്രം വിശ്വസിക്കൂ , മറ്റുള്ളവരുമായി പങ്കുവെക്കൂ ! നമുക്ക് ഒരുമിച്ച് നിൽക്കാം , ചെറുത്തുനിൽപ്പിന്റെ ഈ യാത്രയിൽ !

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

അടുത്ത ലേഖനം
Show comments