Webdunia - Bharat's app for daily news and videos

Install App

‘ഇതിനെ 30 യൂറോയ്ക്ക് റോഡ് സൈഡീന്ന്‌ പൊക്കിയതാകും’- മമ്മൂട്ടിയെ വിമർശിച്ച പാർവതിയെ തിരിഞ്ഞുകൊത്തി അതേ വാക്കുകൾ

ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാൾ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന കഥാപാത്രത്തെ പാർവതി എന്തിന് ഏറ്റെടുത്തു?

Webdunia
വ്യാഴം, 19 ജൂലൈ 2018 (12:54 IST)
കസബയെന്ന മമ്മൂട്ടി ചിത്രവും അതിലെ രാജൻ സക്കറിയയുടെ ഡയലോഗിനെ വിമർശിച്ച് നടി പാർവതി രംഗത്തെത്തിയതെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് മമ്മൂട്ടിയെ പോലെ ഒരു മഹാനടൻ പറയാൻ പാടില്ലെന്നായിരുന്നു പാർവതി പറഞ്ഞത്. 
 
രാജൻ സക്കറിയ ഒരു കഥാപാത്രം ആണെന്നും കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സംവിധായകൻ പറയുന്നത് ചെയ്യുക എന്നതാണ് ഒരു നടന്റെ ധാർമികതയെന്നും എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ, മമ്മൂട്ടി സ്ത്രീവുരുദ്ധ ഡയലോഗ് പറഞ്ഞുവെന്ന് ആരോപിച്ച പാർവതിയുടെ പുതിയ ചിത്രം ‘മൈ സ്റ്റോറി’യിലെ ഡയലോഗ് താരത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. 
 
എഴുത്തുകാരനായ ലിജീഷാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
4 മനുഷ്യർ: ഹിമ, രാജൻ സക്കറിയ പ്ലസ് രണ്ടാണുങ്ങൾ, അവരെപ്പറ്റിയാണ്.
 
ആദ്യം രോഷ്നി ദിനകറിന്റെ മൈ സ്റ്റോറിയിലെ ഹിമയെപ്പറ്റി പറയാം. സമയം രാത്രിയാണ്. ജയ്ക്കൊപ്പം (പ്രിഥ്വിരാജ്) ഒരു പെൺകുട്ടിയുണ്ട്, അവൾ ഫുഡ് കഴിക്കാൻ കമ്പനി കൂടിയതാണ്. അവളെക്കുറിച്ച് ഹിമ (പാർവതി) ജയ്യോട് പറയുന്നു, "ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം"
 
'ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാൾ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന യുക്തി എന്തപകടം പിടിച്ച യുക്തിയാണ്. പാർവതി അങ്ങനെ പറയരുതായിരുന്നു.' എന്ന് ചിന്തിക്കുന്ന കാഴ്ചക്കാരോട്, "പാർവതിയല്ലല്ലോ ഹിമയല്ലേ അത് പറഞ്ഞത്, അതവളുടെ യുക്തിയല്ലേ ?" എന്നൊന്നും ചോദിച്ചിട്ടൊരു കാര്യവുമില്ല. അങ്ങനെയൊരു ഡയലോഗ് പറയുന്ന വേഷം പാർവതി സെലക്ട് ചെയ്തത് പോലും തെറ്റായിപ്പോയെന്ന് പറയും ഇക്കൂട്ടർ. എനിക്ക് സംശയമില്ല, ജയകൃഷ്ണനല്ല ഹിമയെന്ന ആയിരം ചിറകുള്ള പക്ഷിയാണ് എന്റെ താരം.
 
സമാനമാണ് നിധിൻ രൺജി പണിക്കർ പരിചയപ്പെടുത്തിയ രാജൻ സക്കറിയയുടെ കാര്യവും. വഷളനാണയാൾ, ഹോട്ടൻ ! കസബയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ബെൽറ്റിൽ കയറിപ്പിടിച്ച് ഗർഭിണിയാക്കുമെന്ന് വീമ്പിളക്കുന്ന തെമ്മാടിപ്പോലീസുകാരൻ. മമ്മൂട്ടിയെപ്പോലെ അഭിനയ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ള ഒരു നടന്‍ ഇത്തരം സംഭാഷണങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്ന് പറഞ്ഞത് വനിതാ കമ്മീഷനാണ്. മമ്മൂട്ടിയല്ലല്ലോ രാജൻ സക്കറിയയല്ലേ അത് പറയുന്നത് ! രാജൻ സക്കറിയ എന്ന വഷളനെ, വഷളന്മാരിലെ എക്സ്ട്രീമാക്കലല്ലേ മമ്മൂട്ടി എന്ന അഭിനേതാവിന്റെ തൊഴിൽ എന്ന് ചോദിച്ചാൽ വനിതാ കമ്മീഷനെങ്ങനെ മനസിലാവാനാണ്.
 
രാജൻ സക്കറിയ എന്റെ നായകനല്ല. രാജൻ സക്കറിയമാർക്ക് ഗുഡ് ബുക്കൊരുക്കുന്ന സൂത്രപ്പണി സിനിമയിലൂടെ ചെയ്യരുതെന്നും എനിക്കഭിപ്രായമുണ്ട്. കസബയിലെ നായകൻ രാജൻ സക്കറിയയാണ്, മമ്മൂട്ടിയല്ല എന്ന് പറഞ്ഞുവെന്നേയുള്ളൂ.
 
ഇനി എസ്.ഹരീഷിന്റെ നായകനിലേക്ക് വരാം. ആറു മാസം മുമ്പ് അയാളുടെ കൂടെ നടക്കാറുണ്ടായിരുന്ന സുഹൃത്തിന് - ദിവസോം അമ്പലത്തിൽ വരുന്ന പെണ്ണുങ്ങളെ നോക്കി നിൽക്കുമായിരുന്ന നയനഭോഗിയായ മീശക്കാരൻ സുഹൃത്തിന് "കണ്ടോ, അവളെ കണ്ടാലറിയാം - അവൾ സെക്സിന് റെഡിയാണ്." എന്നല്ലാതെ സന്ദർഭവശാൽ മറ്റെന്ത് ഡയലോഗാണ് പറയാൻ കഴിയുക. പൂജാരിമാർക്ക് സുഖമാണ് - ആർത്തവനാളുകളിൽ അവളെ കാണാതാവുമ്പോൾ വിഷയതല്പരനായ പൂജാരിക്ക് സമയം മോശമാണെന്ന് മനസിലാക്കാനെളുപ്പമാണ്, എന്ന് ചിന്തിക്കുന്ന ഒരാളെ കഥകളിൽ കഥാപാത്രമാക്കരുത് എന്ന വാദം എന്ത് കോത്തായത്തെ വാദമാണ്.
 
പല തരം മനുഷ്യരുണ്ട് നാട്ടിൽ. അവരുടെയെല്ലാം ജീവിതങ്ങളാണ് കഥകളായും സിനിമകളായുമൊക്കെ ആവിഷ്കരിക്കപ്പെടുന്നത്. എപ്പോഴും ചിലർ മാത്രം ചിത്രീകരിക്കപ്പെട്ടാൽ പോര. പൊളിറ്റിക്കലി കറക്ടായ മനുഷ്യരെ മാത്രം കഥാപാത്രങ്ങളാക്കി എങ്ങനെയാണ് കഥയെഴുതുക ! മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി പോലും മണിയൻ പിള്ള എന്ന കള്ളന്റെ കഥയാണ്. കള്ളനും കാമവെറിയനും ആണും പെണ്ണും ഒരൊറ്റ ജീവിതം കൊണ്ട് ആണും പെണ്ണുമായി ജീവിക്കാൻ ഭാഗ്യം കിട്ടിയവരുമെല്ലാം കഥകളായും സിനിമകളായും ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ, നമുക്കിഷ്ടപ്പെടാത്തവർക്ക് അവരുടെ ജീവിതം അടയാളപ്പെടുത്താനുള്ള പ്ലാറ്റ്ഫോമൊരുക്കൽ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments