Webdunia - Bharat's app for daily news and videos

Install App

മാസ് മറുപടി, സിദ്ദിഖിനെ തേച്ചൊട്ടിച്ച് പാർവതി

ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതെന്തേ?

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (08:16 IST)
ഡബ്ല്യുസിസിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് പാർവതി. അമ്മയിൽ‌ത്തന്നെ ഭിന്നതയാണ്. അമ്മയുടെ ഔദ്യോഗിക പ്രസ്ഥാവന സിദ്ദിഖിന്റേതാണോ ജഗദീഷിന്റേതാണോ എന്ന് 'അമ്മ'യ്‌ക്ക് തന്നെ വ്യക്തതയില്ല. ആദ്യം അവർ തന്നെ എന്താണ് നിലപാട് എന്ന് ഉറപ്പ് വരുത്തട്ടെ.
 
ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാർവതി പറഞ്ഞു. സൈബർ‌ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് തെറ്റാണ്. ഡബ്ല്യുസിസിയെ വിമർശിച്ച് രംഗത്തെത്തിയ സിദ്ദിഖിന് പാർവതി നൽകിയ മറുപടി ഇങ്ങനെ.
 
‘ഞങ്ങൾക്ക് വലിയ പ്രതീക്ഷകൾ ഇല്ലെന്ന് വേണം പറയാൻ. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്. അവിടെ പോയി കാത്തുനിൽക്കാൻ ഞങ്ങൾക്ക് സമയമില്ല’.–പാർവതി പറഞ്ഞു.
 
‘ഇപ്പോൾ അവർ ഞങ്ങളോട് മാപ്പ് പറയണമെന്നാണ് പറയുന്നത്. അതിനൊക്കെ എന്ത് മറുപടിയാണ് നൽകാനാകുക. ആഷിക്ക് അബുവിനെതിരെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാരിനെ വരെ അവർ പരിഹസിക്കുകയാണ്.’
 
‘കെ.പി.എ.സി. ലളിത ചേച്ചിയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു. ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് ആദരവുള്ള നടിയാണ് അവർ‘.- പാർവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments