Webdunia - Bharat's app for daily news and videos

Install App

'ഇപ്പോൾ പാർവതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി ഒക്കെയാണ്': തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്

നിഹാരിക കെ.എസ്
തിങ്കള്‍, 10 ഫെബ്രുവരി 2025 (11:25 IST)
ഫെമിനിസ്റ്റ് ടാഗുകൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. നിലപാടുകൾ തുറന്നു പറയുന്നതിലൂടെ, പ്രേക്ഷകരുമായുള്ള എന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു തന്റെ ഭയമെന്ന് പാർവതി പറയുന്നു. 2017 ഫെബ്രുവരിയിൽ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഞങ്ങളെയെല്ലാം മാറ്റിമറിച്ചുവെന്നും തനിക്ക് ഇപ്പോഴും സങ്കടവും ദേഷ്യവുമൊക്കെയുണ്ട്. ആളുകൾക്ക് ലഭിക്കുന്ന ശിക്ഷാ ഇളവൊക്കെ എനിക്ക് വളരെ ഷോക്കാണ്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടുന്നത്. 
 
'ഇപ്പോൾ പാർവതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി, അങ്ങനെയൊക്കെയാണ്. അതുകൊണ്ട് ഇപ്പോൾ ഞാൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ഇരട്ടിയോ അല്ലെങ്കിൽ മൂന്നിരട്ടിയോ ശ്രമം നടത്തേണ്ടി വരും.
 
അന്യായമുള്ള ഒരു തൊഴിലിടത്ത് ഞാൻ ഉണ്ടാകില്ല എന്ന തീരുമാനമാണ് ഏറ്റവും കൂടുതൽ ദൃഢമായത്. നീതിയും അന്തസുമാണ് ഏറ്റവും അടിസ്ഥാനപരമായി നമുക്ക് വേണ്ട കാര്യങ്ങൾ. തുല്യവും സുരക്ഷിതവുമായ ഒരു തൊഴിൽ അന്തരീക്ഷമാണ് നമുക്ക് വേണ്ടത്. അത് മാറിയിട്ടില്ല. പക്ഷേ, പോരാടുന്ന മനോഭാവം മാറി. എല്ലാത്തിനുമുപരി, എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് ഞങ്ങൾ കരുതിയിരുന്നു', പാർവതി പറഞ്ഞു. 

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ച് പാപ്പാന്‍മാര്‍; സംഭവം പട്ടാമ്പി നേര്‍ച്ചക്കിടെ (വീഡിയോ)

പതിനെട്ട് തികയാത്തവര്‍ക്ക് പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല, രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പറ്റില്ല; നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍

ഇടയ്ക്കിടെ വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോള്‍ കുട കരുതണം; സംസ്ഥാനത്ത് ശക്തമായ ചൂടിനു സാധ്യത, വേണം ജാഗ്രത

കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു

വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല്‍ തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments