Webdunia - Bharat's app for daily news and videos

Install App

Parvathy Thiruvothu: 'ഇത് പാര്‍വതി തന്നെയാണോ!' ആരാധകരെ ഞെട്ടിക്കുന്ന 'ഫ്രീക്ക്' ലുക്കില്‍ താരം

സ്പ്രിംഗ് പോലെ ചുരുണ്ട് കിടക്കുന്ന മുടിയില്‍ പാര്‍വതിയെ കാണുമ്പോള്‍ പെട്ടന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്

രേണുക വേണു
വ്യാഴം, 7 നവം‌ബര്‍ 2024 (09:06 IST)
Parvathy Thiruvothu

Parvathy Thiruvothu: വസ്ത്രധാരണത്തിലും സ്റ്റൈലിലും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് പാര്‍വതി തിരുവോത്ത്. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കേളി ഷോര്‍ട്ട് ഹെയറില്‍ ഫ്രീക്ക് ലുക്കിലാണ് താരം ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പായല്‍ കപാടിയ സംവിധാനം ചെയ്ത 'പ്രഭയായി നിനച്ചതെല്ലാം' (All We Imagine As Light) എന്ന സിനിമ കാണാന്‍ എത്തിയതാണ് താരം. 
 
സ്പ്രിംഗ് പോലെ ചുരുണ്ട് കിടക്കുന്ന മുടിയില്‍ പാര്‍വതിയെ കാണുമ്പോള്‍ പെട്ടന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പുതിയ ലുക്കിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ച ഓണ്‍ലൈന്‍ മീഡിയക്കാരോടു 'വെറുതെ, ഒരു തമാശയ്ക്കു വേണ്ടി' എന്നാണ് പാര്‍വതിയുടെ മറുപടി. എന്തായാലും താരത്തിന്റെ വെറൈറ്റി ലുക്കിനെ പ്രശംസിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cine Hub (@cine___hub)

പാര്‍വതിയുടെ അടുത്ത സുഹൃത്തുക്കളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് 'പ്രഭയായി നിനച്ചതെല്ലാം' എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ട ശേഷം ഇരുവരേയും പ്രശംസിച്ച് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും ഇട്ടിട്ടുണ്ട്. 'ഉള്ളൊഴുക്ക്', 'തങ്കലാന്‍' എന്നിവയാണ് പാര്‍വതിയുടെ ഏറ്റവും ഒടുവിലായി ശ്രദ്ധിക്കപ്പെട്ട രണ്ട് സിനിമകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് പി ജയരാജന്‍; പിണറായിയെ കുറിച്ചുള്ള സ്തുതിഗീതത്തില്‍ പ്രതികരിക്കാനില്ലെന്ന് മറുപടി

വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന്‍ ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു

കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സംഭവം: ഷാരോണ്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും

വികസന നേട്ടങ്ങളില്‍ കേരളം മാതൃക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

Saif Ali Khan News Live: ഉള്ളിലേക്ക് കയറിയത് ഫയര്‍ എക്‌സിറ്റ് വഴി, ഇരുട്ടിലും കൂളായി നടത്തം; അക്രമിക്ക് സെയ്ഫിന്റെ വസതിയെ കുറിച്ച് നല്ല അറിവുണ്ട്?

അടുത്ത ലേഖനം
Show comments