Webdunia - Bharat's app for daily news and videos

Install App

പ്ലേബോയ് മാസികയ്ക്കായി നഗ്നത പ്രദർശിപ്പിക്കാൻ ഭീമമായ തുക വാഗ്ദാനം ചെയ്തിരുന്നു, വെളിപ്പെടുത്തലുമായി ബോളിവുഡ് താരം നർഗീസ് ഫക്രി

Webdunia
ബുധന്‍, 4 ഡിസം‌ബര്‍ 2019 (15:02 IST)
മോഡലിങ്ങിൽനിന്നും സിനിമയിലേക്ക് ചുവടുവച്ച താരമാണ് നർഗീസ് ഫക്രി. കിംഗ് ഫിഷറിന്റെ മോഡലായി എത്തിയതോടെയാണ് നർഗീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇംതിയാസ് അലി സംവിധാനം ചെയ്ത രൺബീർ ചിത്രം റോക്സ്റ്റാറിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം. എന്നാൽ സിനിമയി എത്തും മുൻപ് മോഡലിങ് ചെയ്യുന്ന കാലത്ത് അഡൾട്ട് മാഗസിനായ പ്ലേബോയിയിൽ നഗ്ന ഫോട്ടോ ഷൂട്ടിന് മോഡലാവാൻ ക്ഷണം വന്നിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
 
മോഡലിങ്ങിൽ സജീവമായിരുന്ന കാലത്ത് പ്ലേ ബോയ് മാസികക്ക് ഒരു മോഡലിനെ ആവശ്യമുണ്ട് എന്ന് എന്റെ ഏജന്റാണ് അറിയിച്ചത്. പ്ലേബോയിയുടെ കോളേജ് എഡിഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലേക്ക് എന്നെ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഏജന്റ് പറഞ്ഞു. വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തു. പക്ഷേ നഗ്ന ഫോട്ടോ ഷൂട്ടിനാണ് ക്ഷണം എന്ന് അറിഞ്ഞപ്പോൾ ആ വലിയ ഓഫർ ഞാൻ നിരസിക്കുകയാ‍യിരുന്നു.
 
വലിയ ഓഫറിന് നന്ദി, പക്ഷേ ഞാനിപ്പോൾ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നായിരുന്നു എന്റെ മറുപടി. മുൻ പോൺ താരം ബ്രിട്ടണി ഡി ലാ മോറയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ന്യുയോർക്കിൽ ജനിച്ചു വളർന്ന നർഗീസ് 16ആം വയസ് മുതൽ മോഡലിങ്ങിൽ സജീവമാണ് കിംഗ് ഫിഷറിന്റെ മോഡലായതാണ് താരത്തിന് റോക്സ്റ്റാറിലേക്കുള്ള വഴിയൊരുക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം