Webdunia - Bharat's app for daily news and videos

Install App

മല്ലികയെ സീരിയല്‍ സെറ്റിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടുപോകുന്നതും ഇന്ദ്രജിത്ത്, അങ്ങനെയൊരു ദിവസം പൂര്‍ണിമയെ പരിചയപ്പെട്ടു; ഇന്ദ്രജിത്ത് പ്രൊപ്പോസ് ചെയ്തപ്പോള്‍ തൊണ്ട വറ്റിവരണ്ട അവസ്ഥയായെന്ന് പൂര്‍ണിമ

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (11:06 IST)
ഇന്ന് 19-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു വീട്ടുകാരുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയത്തിനു നിമിത്തമായത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണ് ! 
 
കെ.കെ.രാജീവ് സംവിധാനം ചെയ്ത 'പെയ്തൊഴിയാതെ' എന്ന സീരിയലില്‍ മല്ലിക സുകുമാരനും പൂര്‍ണിമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുകുമാരന്റെ മരണശേഷം ചെറിയൊരു ഇടവേളയെടുത്താണ് മല്ലിക വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. സീരിയല്‍ സെറ്റിലേക്ക് ഇന്ദ്രജിത്തോ പൃഥ്വിരാജോ ആയിരിക്കും അമ്മ മല്ലികയെ ദിവസവും കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതും. ഇരുവരും മാറിമാറി എത്തിയാണ് തന്നെ പിക്ക് ചെയ്യാറുള്ളതെന്ന് മല്ലിക ഓര്‍ക്കുന്നു. 
 
അങ്ങനെയൊരു ദിവസം സീരിയല്‍ സെറ്റില്‍ നിന്ന് മല്ലികയെ പിക്ക് ചെയ്യാന്‍ ഇന്ദ്രജിത്ത് എത്തി. പൂര്‍ണിമയെ ഇന്ദ്രജിത്ത് കാണുന്നതും പരിചയപ്പെടുന്നതും ആ ദിവസമാണ്. 'എന്റെ മകന്‍ ഇന്ദ്രനാണ്' എന്നു പറഞ്ഞ് മല്ലിക അന്ന് പൂര്‍ണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇന്ദ്രജിത്ത് തന്നെ അടിമുടി സൂക്ഷ്മമായി നോക്കി ചിരിച്ചുവെന്ന് പൂര്‍ണിമ പറയുന്നു. ആദ്യ കണ്ടുമുട്ടലില്‍ ഇന്ദ്രനോട് താന്‍ അധികമൊന്നും സംസാരിച്ചില്ലെന്നും എന്നാല്‍ പിന്നീട് ആ സൗഹൃദം വളര്‍ന്ന് പ്രണയമാകുകയായിരുന്നെന്നും പൂര്‍ണിമ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ദ്രനും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിക്കാന്‍ നിമിത്തമായത് താനാണെന്ന് മല്ലിക സുകുമാരനും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 
 
ഇന്ദ്രനും പൂര്‍ണിമയും വളരെ വേഗം അടുപ്പത്തിലാവുകയും പ്രണയിക്കുകയും ചെയ്തു. ഇതൊന്നും അക്കാലത്ത് മല്ലികയ്ക്ക് അറിയില്ലായിരുന്നു. ഇന്ദ്രജിത്താണ് പ്രണയം ആദ്യം തുറന്നുപറഞ്ഞത്. ഇന്ദ്രജിത്ത് സ്നേഹം തുറന്നു പറഞ്ഞപ്പോള്‍ ഹൃദയം വേഗത്തില്‍ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂര്‍ണ്ണിമ ഓര്‍ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments