Webdunia - Bharat's app for daily news and videos

Install App

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം ബിഗ് ബജറ്റിൽ ആക്ഷൻ ചിത്രവുമായി പ്രണവ് മോഹൻലാൽ!

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം ബിഗ് ബജറ്റിൽ ആക്ഷൻ ചിത്രവുമായി പ്രണവ് മോഹൻലാൽ!

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (09:14 IST)
താരപുത്രൻ പ്രണവ് മോഹൻലൽ ആദ്യമായി നായകനായെത്തിയ ചിത്രമായിരുന്നു ആദി. അഭിനയത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ വൈഭവമായിരുന്നു വിമര്‍ശകരെപ്പോലും ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ആക്ഷന്‍ രംഗങ്ങളോട് അതീവ താല്‍പര്യമുള്ള പ്രണവിന്റെ പുതിയ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിയില്‍ പാര്‍ക്കൗറായിരുന്നുവെങ്കില്‍ ഇത്തവണ സര്‍ഫര്‍ പ്രകടനവുമായാണ് ഈ താരപുത്രനെത്തുന്നത്.
 
എന്നാൽ അരുൺ ഗോപിയുടെ ചിത്രത്തിന് ശേഷം താരപുത്രൻ എത്തുന്നത് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു കാലത്ത അരങ്ങ് വാണിരുന്ന പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും ഐവി ശശിയുടേയും സുരേഷ് കുമാറിന്റേയുമൊക്കെ മക്കൾ ഒരുമിച്ചെത്തുകയാണ് മരക്കാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ. 
 
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ മുന്നണിയിലും പിന്നണിയിലുമായാണ് താരപുത്രന്‍മാരും താരപുത്രികളും ഒരുമിക്കുന്നത്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രണവിനെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments