Webdunia - Bharat's app for daily news and videos

Install App

പ്രണവിന്റെ അടുത്ത സിനിമ; അപ്‌ഡേറ്റ് നൽകി മോഹൻലാൽ

നിഹാരിക കെ.എസ്
വ്യാഴം, 30 ജനുവരി 2025 (10:22 IST)
രാഹുൽ സദാശിവൻ ചിത്രത്തിൽ പ്രണവ് മോഹൻലാൽ തന്നെ നായകനെന്ന് റിപ്പോർട്ട്. പ്രണവ് ഉടൻ അടുത്ത ചിത്രത്തിൽ ജോയിൻ ചെയ്യുമെന്ന് മോഹൻലാൽ സ്ഥിരീകരിച്ചു. പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയതോടെ ഇത് രാഹുല്‍ സദാശിവന്‍ ചിത്രമാകുമെന്നാണ് കരുതപ്പെടുന്നത്. 
 
അടുത്തിടെ മന്ത്രി സജി ചെറിയാന്‍ മോഹന്‍ലാലുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തില്‍ മക്കളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. 
 
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേതാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്റെ അടുത്ത ചിത്രത്തിലാണ് പ്രണവ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്നായിരുന്നു റിപ്പോർട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണെന്നും വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നും രാഹുല്‍ ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ന് വിവാഹിതനാകാനിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് സൂചന, സംഭവം തിരുവനന്തപുരത്ത്

Chenthamara - Nenmara Murder Case: 'ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട, എത്ര വര്‍ഷം വേണേല്‍ ശിക്ഷിക്ക്'; രണ്ട് പേരെ കൊന്നിട്ടും കൂസലില്ലാതെ ചെന്താമര

Who is Nathuram Godse: ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വവാദി നാഥുറാം ഗോഡ്‌സെ ആരാണ്? സവര്‍ക്കറുമായി അടുത്ത ബന്ധം

Mahatma Gandhi Death Anniversary: ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 77 വര്‍ഷം

അടുത്ത ലേഖനം
Show comments