Webdunia - Bharat's app for daily news and videos

Install App

സലാറിന് ശേഷം 'കെജിഎഫ്' സംവിധായകന്റെ പുത്തന്‍ സിനിമ,'എന്‍.ടി.ആര്‍ 31'അപ്‌ഡേറ്റ് കൈമാറി പ്രശാന്ത് നീല്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 ഡിസം‌ബര്‍ 2023 (10:19 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറുമായി ഒന്നിക്കുന്ന ചിത്രത്തിന് എന്‍.ടി.ആര്‍ 31 എന്നാണ് പേരിട്ടിരിക്കുന്നത്.ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് സിനിമ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ് പ്രശാന്ത് നീല്‍.
 
സലാറിന് ശേഷം എന്‍.ടി.ആര്‍ 31 ജോലികളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രശാന്ത് നീല്‍ ശ്രമിക്കുക.'എന്‍.ടി.ആര്‍ 31' 2024 ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
 
'സലാറിന് ശേഷം ഞാന്‍ ചെയ്യുന്ന ചിത്രമായിരിക്കും എന്‍.ടി.ആര്‍ 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിന് ആക്ഷനും കട്ടും പറയണം. എന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതംമൂളുമെന്നാണ് കരുതുന്നത്',- പ്രശാന്ത് നീല്‍ പറഞ്ഞു.
 
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത 'സലാര്‍' ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments