Webdunia - Bharat's app for daily news and videos

Install App

50 കോടി ക്ലബ്ബില്‍ പ്രേമലു! നേട്ടം 12 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (15:00 IST)
പ്രേക്ഷക അഭിപ്രായങ്ങളാണ് സിനിമ തിയറ്ററുകളില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വന്‍ പ്രമോഷനുകളെ പോലും തോല്‍പ്പിക്കുന്നതാണ് മൗത്ത് പബ്ലിസിറ്റി. ആദ്യ ദിനത്തിലെ പ്രേക്ഷക അഭിപ്രായം എന്നത് സിനിമാക്കാരെ സംബന്ധിച്ചിടത്തോളം ഒരു അഗ്‌നിപരീക്ഷയാണ്. ആദ്യദിനത്തില്‍ നല്ല പ്രതികരണങ്ങള്‍ വന്നു തുടങ്ങിയാല്‍ സിനിമ വിജയമായി എന്നുതന്നെ പറയാം. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തെ കാത്തിരിക്കുന്നത് വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ആണ്. പ്രേക്ഷക അഭിപ്രായങ്ങളൂലൂടെ അറിഞ്ഞ് പ്രേമലു കാണാന്‍ എത്തിയവരാണ് കൂടുതല്‍ ആളുകളും. കുഞ്ഞ് സിനിമയുടെ വലിയ വിജയം ആഘോഷിക്കുകയാണ് ഇപ്പോള്‍ സിനിമ ലോകം.
 
നസ്‌ലെന്‍, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ഫെബ്രുവരി 9നാണ് തിയേറ്ററുകളില്‍ എത്തിയത്.മികച്ച ഓപണിംഗ് സ്വന്തമാക്കിയ ചിത്രം 12 ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.
 
മികച്ച പ്രേക്ഷകഭിപ്രായം ലഭിച്ച് മുന്നേറുന്ന ഭ്രമയുഗം പോലും പ്രേമലുവിന് ഭീഷണിയായില്ല.ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളില്‍ എത്തിയത്.പ്രേമലുവിന്റെ കളക്ഷനില്‍ ഇടിവൊന്നും നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. രണ്ടാമത്തെ ആഴ്ചയിലെ പ്രവര്‍ത്തി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്.യുകെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ യാഷ് രാജ് ഫിലിംസ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇത് സിനിമയുടെ വിദേശ ഓഫീസിന് ഗുണം ചെയ്യും. ഇവിടങ്ങളില്‍ മികച്ച സ്‌ക്രീന്‍ കൗണ്ടും ലഭിക്കും.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

ഇനി കാനഡയില്‍ പോയി പഠിക്കുന്നത് പ്രയാസകരമാകും; വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കുന്നു

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments