Webdunia - Bharat's app for daily news and videos

Install App

Premalu Box Office Collection: കൊടുമണ്‍ പോറ്റിക്ക് മുന്നിലും വീഴാതെ പ്രേമലു; റിലീസ് ചെയ്തു ഏഴാം ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍

ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 14.90 കോടിയാണ് പ്രേമലു കളക്ട് ചെയ്തത്

രേണുക വേണു
ശനി, 17 ഫെബ്രുവരി 2024 (10:00 IST)
Premalu Box Office Collection: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനു മുന്നിലും വീഴാതെ പ്രേമലു. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തിലും ഒരു കോടിക്ക് മുകളില്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടി. റിലീസ് ചെയ്ത് ഏഴാം ദിനമായ ഇന്നലെ പ്രേമലു കളക്ട് ചെയ്തത് 1.40 കോടിയാണ്. ചിത്രം ഉടന്‍ തന്നെ 25 കോടി ക്ലബില്‍ കയറും. 
 
ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 14.90 കോടിയാണ് പ്രേമലു കളക്ട് ചെയ്തത്. ഓവര്‍സീസില്‍ ഏഴ് കോടിക്ക് അടുത്തും ഇതുവരെ സ്വന്തമാക്കി. വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടി കടന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടക്കാനാണ് സാധ്യത. 
 
കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് ഭ്രമയുഗത്തിന്റേതാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോയത്. തൊട്ടു പിന്നില്‍ പ്രേമലുവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത പ്രേമലുവില്‍ നസ്ലനും മമിതയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. റൊമാന്‍സ് - കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

പ്രവാസികളുടെ മക്കള്‍ക്കായി നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments