ബോളിവുഡില്‍ അഭിനയിക്കാന്‍ അല്ല, ആദ്യമായി സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (17:14 IST)
നടനും സംവിധായകനും പുറമേ സിനിമ നിര്‍മ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. മോളിവുഡിന് പുറത്ത് ബോളിവുഡില്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ് നടന്‍. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഈ ഹിന്ദി പതിപ്പിന് കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജും ചേര്‍ന്ന് നിര്‍മ്മിക്കും. കരണിന്റെ ധര്‍മ്മപ്രൊഡക്ഷനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളിയായകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
2019 ല്‍ പൃഥ്വിരാജും സുരാജും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.  റീമേക്ക് റൈറ്റ്സിനായി പൃഥ്വിരാജിനെ സമീപിച്ചപ്പോള്‍ നിര്‍മ്മാണത്തില്‍ കൂടി പങ്കാളിയാകാന്‍ ഉള്ള ആഗ്രഹം നടന്‍ പ്രകടിപ്പിക്കുകയായിരുന്നു.ഇതിന് കരണ്‍ ജോഹര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സച്ചി തിരക്കഥയെഴുതി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സ്'ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തി. സൂപ്പര്‍സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രമായി ഇമ്രാനും വേഷമിടും. 2019 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേക്ക് മാറ്റി

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments