Webdunia - Bharat's app for daily news and videos

Install App

തിയേറ്ററിൽ ഏറ്റവും അധികം കൈയ്യടി കിട്ടുന്ന ചിത്രമായിരിക്കും കാളിയൻ: പൃഥ്വിരാജ്

വിജയക്കൊടി പാറിക്കാൻ കാളിയൻ, ഇത് വെറും വാക്കല്ല!

Webdunia
ചൊവ്വ, 27 ഫെബ്രുവരി 2018 (12:31 IST)
തനിക്ക് തിയേറ്ററുകളിൽ നിന്നും ഏറ്റവും അധികം കൈയ്യടി ലഭിക്കുന്ന ചിത്രമായിരുന്നു 'കാളിയൻ' എന്ന് പൃഥ്വിരാജ്. കാളിയന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മാധ്യമപ്രവർത്തകരോട് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പണച്ചിലവേറിയ പ്രൊജക്ടുകളിലൊന്നായിരിക്കും ഇത്. നവാഗതനായ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംഗീത രംഗത്തെ അതികായരായ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആദ്യമായി സംഗീതം നല്‍കുന്ന മലയാള ചിത്രമായിരിക്കും കാളിയന്‍. ബി ടി അനില്‍കുമാറാണ് തിരക്കഥ രചിക്കുന്നത്.
 
ചിത്രത്തിന്‍റെ ആദ്യലുക്കും യൂട്യൂബ് വീഡിയോയും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഏറെ ശാരീരികാധ്വാനം വേണ്ടിവരുന്ന ഒരു പ്രൊജക്ടായിരിക്കും കാളിയന്‍. ഈ കഥാപാത്രത്തിനായി പൃഥ്വിരാജ് വീണ്ടും സിക്സ് പാക് ശരീരം സൃഷ്ടിക്കും.
 
കുഞ്ചിറക്കോട്ട് കാളി അഥവാ കാളിയന്‍ എന്ന കഥാപാത്രത്തിന്‍റെ പോരാട്ടത്തിന്‍റെ കഥയാണ് കാളിയന്‍ പറയുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments