Webdunia - Bharat's app for daily news and videos

Install App

‘അവർ രണ്ട് പേരും താരങ്ങളാണ്”: ഭാര്യയല്ലാതെ തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് പൃഥ്വിരാജ്

ചിപ്പി പീലിപ്പോസ്
വെള്ളി, 21 ഫെബ്രുവരി 2020 (12:18 IST)
പൃഥ്വിരാജ് എന്ന നടൻ ഇപ്പോൾ മലയാളികൾക്കെല്ലാം പ്രിയങ്കരനാണ്. നിലപാടുകളിൽ കള്ളം ചേർക്കാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. ഇപ്പോൾ നടനിൽ നിന്നും സംവിധായകൻ എന്ന നിലയിലേക്ക് കൂടി ഉയർന്നിരിക്കുകയാണ് പൃഥ്വി. ഇപ്പോഴിതാ, ഭാര്യ സുപ്രിയ അല്ലാതെ തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള രണ്ട് സ്ത്രീകളെ കുറിച്ച് പറയുകയാണ് താരം.
 
‘ട്രിവാന്‍ഡ്രം ടൈംസി’ന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച്‌ പൃഥ്വി മനസ് തുറന്നത്. അത് സംവിധായിക അഞ്ജലി മേനോനും നടി നസ്രിയ നസിമും ആണെന്ന് പൃഥ്വി വെളിപ്പെടുത്തുന്നു. 
 
ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച് നിൽക്കുകയും അതിൽ തൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുക എന്ന് താരം പറയുന്നു. അത്തരത്തിൽ തന്നെ ആകർഷിച്ച വ്യക്തിയാണ് അഞ്ജലി മേനോൻ. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്. ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
 
ഇക്കൂട്ടത്തി രണ്ടാം സ്ഥാനം നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിമിനാണ്. താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments