മോഹൻലാലിനെ പിന്നിലാക്കി പൃഥ്വി, മമ്മൂട്ടിയെ തൊടാൻ കഴിഞ്ഞില്ല!

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (12:25 IST)
മലയാളത്തിലെ ഏറ്റവും സ്റ്റാർ വാല്യു ഉള്ള നായകന്മാർ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണ്. താരങ്ങളുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കാറുണ്ട്. ഒക്ടോബര്‍ പതിനാറിന് പൃഥ്വിരാജ് തന്റെ 36-ആം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. 
 
പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ സെറ്റിലായിരുന്നു പിറന്നാൾ ആഘോഷം. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ഒരു റെക്കോര്‍ഡ് പൃഥ്വി തകര്‍ത്തിരിക്കകുയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമകള്‍ പുറത്തിറക്കി റെക്കോര്‍ഡ് കളക്ഷന്‍ നേടാറുണ്ടെങ്കിലും പിറന്നാളിന് റെക്കോര്‍ഡ് നേടുന്നത് പുതിയ കാര്യമാണ്. 
 
ആരാധകരുടെ ആശംസകളിലൂടെ പൃഥ്വിരാജും അത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പിറന്നാള്‍ ആശംസകൾ HappyBirthdayPrithvi എന്ന ഹാഷ് ടാഗാണ് റെക്കോര്‍ഡിന് കാരണമായിരിക്കുന്നത്. 25000 ന് അടുത്ത് ട്വീറ്റുകളായിരുന്നു പൃഥ്വിരാജിന് ലഭിച്ചിരുന്നത്.  
 
ഇക്കാര്യത്തിൽ രണ്ടാം സ്ഥാനമാണ് പൃഥ്വിയ്ക്ക്. തൊട്ട് പിറകിൽ മോഹൻലാലാണുള്ളത്. മേയ് 21 നായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ ജന്മദിനത്തില്‍ HappyBirthdayLaletta എന്ന ഹാഷ് ടാഗിലായിരുന്നു ഏറ്റവും കൂടുതല്‍ ആശംസകളെത്തിയത്. 24,100 ട്വീറ്റുകളായിരുന്നു ഹാഷ് ടാഗില്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നത്. 
 
എന്നാൽ, ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം മമ്മൂട്ടിക്കാണ്. മമ്മൂട്ടിയെ തകർക്കാൻ പൃഥ്വിക്ക് കഴിഞ്ഞില്ല. HappyBirthdayMammukka എന്ന ഹാഷ് ടാഗിലായിരുന്നു കൂടുതല്‍ പേരും ആശംസകള്‍ അറിയിച്ചത്. 40,000 മുകളില്‍ ട്വീറ്റുകളാണ് പിറന്നാള്‍ ദിനത്തില്‍ മാത്രം ട്വിറ്ററില്‍ ഉണ്ടായിരുന്നത്. ഒരു മലയാള സിനിമാ താരത്തിന്റെ ജന്മദിനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡായിരുന്നു മമ്മൂട്ടി സ്വന്തമാക്കിയത്.  
 
ജൂലൈ 28 ന് പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖര്‍ സല്‍മാനാണ് നാലാം സ്ഥാനത്തുള്ളത്. 9600 ട്വീറ്റുകളായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്. മുന്‍പും ഇതേ റെക്കോര്‍ഡ് മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HBDMammukka എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകള്‍ എത്തിയത്. ഇത് 13600 ട്വീറ്റുകളിലുണ്ടായിരുന്നു. അന്ന് ഒന്നാം സ്ഥാനം മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HappyBirthdayMohanlal എന്ന ടാഗില്‍ 12900 ട്വീറ്റുകളുമായി തൊട്ട് പിന്നില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments