'മോൻ കുഴപ്പമാ, അപ്പൻ അതിലും കുഴപ്പമാ'; ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെയ്നാ തോമസ്
ശനി, 19 ഒക്‌ടോബര്‍ 2019 (10:58 IST)
അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോശി എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ അപ്പനായ കുര്യന്‍ എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്.
 
ചിത്രത്തിലെ ഇരുവരുടെയും ലുക്ക് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘കോശിയും കുര്യനും. മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ!’ എന്ന തലക്കെട്ടോടെയാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 
 
 
അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ തകര്‍ന്നുവീണു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവില്‍ സര്‍വീസ് മാറണം: മുഖ്യമന്ത്രി

ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ ഉത്തരവിട്ട് ശ്രീലങ്കന്‍ കോടതി

വര്‍ക്കലയില്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മത്സരിക്കുമോ? ബിഗ് ബോസ് താരം ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്ത ലേഖനം
Show comments