Webdunia - Bharat's app for daily news and videos

Install App

'ക്ലാസ്‌മേറ്റ്‌സ്' ടീം, ലോക്ക് ഡൗണ്‍ ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 15 മെയ് 2021 (16:06 IST)
സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് താരങ്ങളെല്ലാം വീട്ടിലാണ്. പ്രിയ സുഹൃത്തുക്കളെ ഒരു നോക്ക് കാണുവാന്‍ വീഡിയോ കോള്‍ അല്ലാതെ മറ്റൊരു മാര്‍ഗം ഇപ്പോള്‍ ഇല്ല. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്,നരേന്‍ വീണ്ടും ഒരുമിച്ച് മൊബൈല്‍ സ്‌ക്രീനുകളില്‍ എത്തി. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ സമയത്ത്, വീഡിയോ കോളില്‍ നാലുപേര്‍ക്കും സമാനമായ രീതിയില്‍ സംസാരിച്ചിരുന്നു. അന്ന് പൃഥ്വിരാജ് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വീണ്ടുമൊരു അടച്ചിടല്‍ കാലം വേണ്ടിവന്നു നാലുപേരും സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇതുപോലെ  ഫ്രീയായി കാണുവാന്‍. 
 
പൃഥ്വിരാജിന്റെ വാക്കുകളിലേക്ക് 
 
'കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണ്‍, ഞങ്ങള്‍ സമാനമായ ഒരു സ്‌ക്രീന്‍ഷോട്ട് ഇട്ടു. ഇത്തവണത്തെ വ്യത്യാസം, മരുഭൂമിയുടെ മധ്യത്തില്‍ നിന്ന് വ്യത്യസ്തമായി കുടുംബത്തോടൊപ്പം വീട്ടിലിരിക്കുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്, കൂടാതെ ഒരു വര്‍ഷം മുമ്പുള്ള സമയത്തേക്കാള്‍ കഠിനമായ പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. ഇത് ചെയ്യുന്നത് ഞങ്ങള്‍ ആസ്വദിക്കുന്നിടത്തോളം, അടുത്ത തവണ ഇത് തെരഞ്ഞെടുക്കപ്പെട്ടതെ ഇരിക്കട്ടെ എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വീട്ടില്‍ തന്നെ തുടരുക. സുരക്ഷിതമായി ഇരിക്കുക. ക്ലാസ്‌മേറ്റ്‌സ്'- പൃഥ്വിരാജ് കുറിച്ചു.
 
സൂപ്പര്‍ഹിറ്റ് ചിത്രമായ 'ക്ലാസ്‌മേറ്റ്‌സ്' ടീം വീണ്ടും ഒന്നിച്ച് കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അടുത്ത ലേഖനം
Show comments