പറഞ്ഞത് പോലെ തന്നെ സംഭവിച്ചു! പൃഥ്വിരാജ് രണ്ടും കല്‍പ്പിച്ച്?

തുടക്കം തന്നെ വമ്പന്‍ സിനിമ പ്രഖ്യാപിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (15:36 IST)
പ്രണയത്തിന്റെ നൂറു ദിവസങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച യുവ സംവിധായകന്‍ ജെനൂസ് മുഹമ്മദിന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. നായകന്‍ പൃഥ്വിരാജ്. ‘ 9 ’ (ഒന്‍‌പത്) എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത് തന്നെ അറിയിക്കുമെന്ന് താരം അറിയിച്ചു.
 
സംവിധായകന്‍ കമലിന്റെ മകനാണ് ജെനൂസ്. ജെനൂസ് സംവിധാനം ചെയ്ത ആദ്യചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍.    
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സുമായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കൈകോര്‍ത്തിരുന്നു. മലയാളത്തിലെ ഒരു മികച്ച തിരക്കഥ കിട്ടിയത് അനുസരിച്ചാണ് സോണി പിക്ചേഴ്സുമായി സംസാരിച്ചതെന്നും കഥ കേട്ട് അവര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാമെന്ന് സമ്മതിക്കുകയായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
 
ഓഗസ്റ്റ് സിനിമാസുമായി വേര്‍പിരിഞ്ഞ ശേഷമാണ് പൃഥ്വിരാജ് സ്വന്തം പേരില്‍ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. ആദ്യ പ്രോജക്ട് തന്നെ വമ്പന്‍ സിനിമയുമായി രംഗത്തു വരാനായാണ് സോണി പിക്ചേഴ്സുമായി കൈകോര്‍ക്കുന്നത്. ഇതാദ്യമായിട്ടാണ് സോണി പിക്ചേഴ്സ് മലയാളത്തില്‍ ഒരു സിനിമയ്ക്കായി പണം മുടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

അടുത്ത ലേഖനം
Show comments