Webdunia - Bharat's app for daily news and videos

Install App

'രണ്ടാമൂഴം ഏറ്റെടുത്ത് സംവിധാനം ചെയ്യണം'; പ്രിയദർശനോട് അഭ്യർത്ഥനയുമായി ആരാധകർ

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദർശൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

തുമ്പി എബ്രഹാം
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (11:27 IST)
മലയാളിയുടെ പ്രിയ എഴുത്തുകാരൻ എംടിയുടെ രണ്ടാംമൂഴം പ്രിയദർശനൻ സംവിധാനം ചെയ്യണമെന്ന് ആരാധകർ. പ്രിയദർശന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ആരാധകരുടെ അഭ്യർത്ഥന. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദർശൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെയാണ് ആരാധകർ ആവശ്യമുയർത്തി കമന്റുകൾ ഇട്ടത്. 
 
പ്രിയദർശൻ സംവിധാനം ചെയ്ത്, ബച്ചൻ അഭിനയിച്ച ഒരു പരസ്യം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. 'ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കരസ്ഥമാക്കിയ അമിതാഭ്ജിക്ക് എല്ലാവിധ ആശംസകളും. നാല്‍പ്പതിലേറെ പരസ്യങ്ങളില്‍ ഞാന്‍ അദ്ദേഹവുമൊത്ത് ജോലി ചെയ്തിട്ടുണ്ട്... അതിലൊന്ന് ഞാനിവിടെ പങ്കുവെക്കുന്നു. എനിക്കിനി ജീവിതത്തില്‍ രണ്ടു സ്വപ്‌നങ്ങളുണ്ട്. ഒന്ന് അമിതാഭ് ജിക്കൊപ്പം ഒരു സിനിമയില്‍ ജോലി ചെയ്യുകയെന്നതാണ്. മറ്റൊന്ന് ശ്രീ എം ടി വാസുദേവന്‍ നായരുടെ തിരക്കഥ സംവിധാനം ചെയ്യുകയെന്നതും. ഈ രണ്ട് സ്വപ്‌നങ്ങളും വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു...'- പ്രിയദർശൻ കുറിച്ചു. 
 
ഈ പോസ്റ്റിന് ചുവടെയാണ് ആരാധകർ കമന്റുകളിടുന്നത്. ''രണ്ടാമൂഴം ഏറ്റെടുക്കാൻ ഏറ്റവും യോഗ്യനായ സംവിധായകൻ പ്രിയദർശൻ ആണ്. അമിതാഭ് ബച്ചനെയും ചിത്രത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ രണ്ട് സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കപ്പെടും. മലയാള സിനിമക്കും എംടിക്കും മോഹൻലാലിനും ഇന്ത്യൻ സിനിമക്കും നൽകാവുന്ന ഏറ്റവും വലിയ സമർപ്പണമായിരിക്കുമത്'- കമന്റുകളിലൂടെ ആരാധകർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments