Webdunia - Bharat's app for daily news and videos

Install App

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്ക ചോപ്ര തലയടിച്ച് വീണു

പ്രിയങ്ക ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Webdunia
ശനി, 14 ജനുവരി 2017 (14:47 IST)
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂയോർക്കിൽ ടെലിവിഷൻ ഷോയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 
 
ക്വാണ്ടിക്കോ ടെലിവിഷൻ ഷോയുടെ സെറ്റിൽ വച്ചായിരുന്നു സംഭവം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിടെ പ്രിയങ്കയുടെ കാൽ വഴുതുകയും തലയടിച്ചു വീഴുകയായിരുന്നു. ഇതേത്തുടർന്നു തലകറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ താരം ഒരാഴ്ചത്തെ വിശ്രമത്തിലാണ്. പരമ്പരയുടെ രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ സംഘം ചിത്രീകരണം തുടരും. 
 
74 ആമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പ്രിയങ്കയ്ക്ക് അപകടം സംഭവിച്ചത്. ചിത്രീകരണത്തിനിടെ അപകടങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ആവശ്യമായ മുൻകരുത‌ലുകൾ സ്വീകരിക്കാത്തതാണ് ഇതിന്റെ പ്രശ്നം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments