ഇന്നെങ്കിലും ഒരു നല്ല വസ്ത്രം ധരിക്കാമായിരുന്നു, നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; നടിയ്ക്കെതിരെ സൈബര്‍വാദികള്‍

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു, ഇനി ഇവിടേക്ക് വരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സൈബര്‍വാദികള്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (13:58 IST)
ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് ട്രോളര്‍മാര്‍ ആഘോഷമാക്കുന്നത്.
 
ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്രിയങ്ക ഇരയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിട്ട് കൂടി എന്തുകൊണ്ടാണ് പ്രിയങ്ക വെസ്റ്റേണ്‍ രീതിയിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്നതെന്നാണ് സൈബര്‍ വാദികളുടെ ചോദ്യം.
 
പരമ്പരാഗതമായ സാരി ധരിച്ചായിരുന്നില്ലേ നില്‍ക്കേണ്ടിയിരുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ പതാകയെ ദുപ്പട്ടയാക്കി മാറ്റി പ്രിയങ്ക ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ ഫോളോ ചെയ്യുന്നവരില്‍ ചിലര്‍ പറയുന്നത്. താങ്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.
 
സാരി ധരിക്കാമായിരുന്നില്ലേയെന്നും ഈയൊരു ദിവസത്തിലെങ്കിലും താങ്കളെ ആ വസ്ത്രത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും ചിലര്‍ പ്രതികരിക്കുന്നു. അതേസമയം പ്രിയങ്കക്കെതിരായ വിമര്‍ശനത്തെ ശക്തമായി എതിര്‍ത്തും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

ദില്ലി സ്‌ഫോടനം: ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

അടുത്ത ലേഖനം
Show comments