Webdunia - Bharat's app for daily news and videos

Install App

അബിയെ ഒതുക്കിയത് പോലെ ഷെയിനേയും? - ഷെയിൻ നിഗത്തിനെതിരെ നടക്കുന്നത് ക്രൈം, കട്ട സപ്പോർട്ടുമായി സംവിധായകൻ !

ചിപ്പി പീലിപ്പോസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (12:51 IST)
നടന്‍ ഷെയിന്‍ നിഗത്തിനെതിരെ നിർമാതാവ് ജോബി ജോർജ് വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഷെയിനു സപ്പോർട്ടുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. അബിക്കയുടെ മകൻ എന്ന നിലയിലാണ് തനിക്കെതിരെ ഭീഷണികൾ വരുന്നതെന്ന് ഷെയിൻ പറഞ്ഞിരുന്നു. ഇത് തന്നെയാണ് ശ്രീകുമാർ മേനോനും പറയുന്നത്. 
 
കൂടെയുണ്ടായിരുന്നവരാണ് അബിക്കയുടെ അവസരങ്ങൾ തട്ടിയെടുത്തതും അദ്ദേഹത്തെ ഒതുക്കിയതും. അതുപോലെ തന്നെ ഷെയിനേയും ഒതുക്കാനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്, അതിന്റെ ഭാഗമായിട്ടാണ് ഈ സംഭവങ്ങളും അരങ്ങേറുന്നതെന്ന് ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:
 
മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.
 
ഷെയ്‌ന്റെ വീഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.
 
ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.
 
സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ...
 
തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്ത അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.
 
പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Kerala Weather Updates: മഴ തകര്‍ക്കുന്നു; ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments