Webdunia - Bharat's app for daily news and videos

Install App

‘ഇനിയും നഷ്ടം സഹിക്കാൻ കഴിയില്ല’- താരങ്ങളെ വിട്ട് തരാൻ ആകില്ലെന്ന് അമ്മയോട് നിർമാതാക്കളുടെ സംഘടന

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:13 IST)
പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സമാഹരിച്ച് നൽകുന്നതിനായി ഡിസംബറിൽ അമ്മ നടത്താനിരുന്ന സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ട് തരാൻ കഴിയില്ലെന്ന് നിർമാതാക്കളുടെ സംഘടന. അമ്മയെടുത്ത തീരുമാനം ഏകപക്ഷീയമാണെന്നും സംഘടന കുറ്റപ്പെടുത്തി.
 
സ്റ്റേജ് ഷോയ്ക്ക് വേണ്ടി സിനിമാ ചിത്രീകരണം നിർത്തിവെച്ച് താരങ്ങളെ നൽകണമെന്ന അമ്മയുടെ കത്തിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നൽകിയ മറുപടി കത്തിലാണ് അമ്മയെ വിമർശിച്ചിരിക്കുന്നത്. നിര്‍മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം കൂടി പരാമര്‍ശിച്ചാണ് സെക്രട്ടറി എം.രഞ്ജിത് അമ്മയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.  
 
പ്രളയക്കെടുതിയില്‍ അകപ്പെട്ട തങ്ങളെ വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളൂ എന്നു പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. അസോസിയേഷന്റെ കെട്ടിടം പണിക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി താര ഷോ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇതുവരെ സഹകരിച്ചിട്ടില്ല.  
 
പ്രളയത്തില്‍ സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തീയറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ടാണ് ക്രമീകരിച്ചത് ഇത്തരമൊരു സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
 
കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടോ ആലോചിക്കാതെ അമ്മ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണ്. തങ്ങളോട് ഒന്നും ആലോചിക്കാന്‍ തയ്യാറാകാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്നും അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments