മെര്‍സലുമായി സാദൃശ്യം? ദിലീപിന്‍റെ ‘പ്രൊഫസര്‍ ഡിങ്ക’ന്‍റെ കഥ മാറ്റുന്നു!

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (18:20 IST)
ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് 3ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍റെ കഥ മാറ്റുന്നു. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. അതിന് ശേഷമാണ് ഈ കഥ മാറ്റം എന്നതിലാണ് കൌതുകം.
 
ചിത്രത്തിന്‍റെ കഥയ്ക്ക് അടുത്തിടെ വന്‍ ഹിറ്റായ തമിഴ് ചിത്രം മെര്‍സലിന്‍റെ കഥയുമായി ചെറിയ സാദൃശ്യമുള്ളതിനാലാണ് കഥയില്‍ മാറ്റം വരുത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെര്‍സലില്‍ വിജയ് അവതരിപ്പിച്ച ഒരു കഥാപാത്രം മജീഷ്യനായിരുന്നു. മാജിക്കിലൂടെ നടത്തുന്ന പ്രതികാരമൊക്കെ മെര്‍സലില്‍ കാണാം. പ്രൊഫസര്‍ ഡിങ്കനിലും അത്തരത്തിലുള്ള സീക്വന്‍സുകള്‍ ഉള്‍പ്പെട്ടതാണ് കഥ മാറ്റാനുള്ള തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
റാഫിയുടെ തിരക്കഥയില്‍ രാമചന്ദ്രബാബുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നമിത പ്രമോദാണ് നായിക. തന്‍റെ ഒരു മാജിക് ഐറ്റം കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു മജീഷ്യനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
 
കുടുംബപ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമാകുന്ന തരത്തില്‍ ചിത്രത്തെ മാറ്റിയെടുക്കാന്‍ റാഫി തിരക്കഥ മാറ്റിയെഴുതുകയാണെന്നാണ് വിവരം. 2018 വിഷു റിലീസായാണ് പ്രൊഫസര്‍ ഡിങ്കന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ദിലീപിന്‍റെ അറസ്റ്റും മറ്റ് കാര്യങ്ങളുമായി ചിത്രം വൈകി. ഇനി അടുത്ത വര്‍ഷം ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments