Webdunia - Bharat's app for daily news and videos

Install App

10 ദിവസം കൊണ്ട് 'പുഷ്പ' 200കോടിയിലേക്ക് ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (11:27 IST)
അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രം പുഷ്പ റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുകയാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും 10-ാം ദിവസം മാത്രമായി 3-4 കോടി രൂപ കളക്ഷന്‍ നേടി. ഇവിടങ്ങളില്‍ നിന്ന് ആകെ 77 കോടി രൂപയോളം പുഷ്പ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആദ്യദിനം ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 24.9 കോടി രൂപയാണ് പുഷ്പ നേടിയത്. രണ്ടാമത്തെ ദിവസത്തെ കളക്ഷന്‍ 13.70 കോടിയും മൂന്ന് നാല് അഞ്ച് ദിവസങ്ങളിലായി യഥാക്രമം 14.38 കോടി, 6.92 കോടി, 3.87 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയത്.6, 7 ദിവസങ്ങളില്‍ യഥാക്രമം 2.08 കോടി രൂപയും 1.39 കോടി രൂപയും കളക്ഷന്‍ ചിത്രം ഇവിടങ്ങളില്‍ നിന്ന് മാത്രം സ്വന്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 2.38 കോടിയും ശനിയാഴ്ച (ദിവസം 9) 3.43 രൂപയും പുഷ്പ സ്വന്തമാക്കി.
 
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. 196 കോടിയോളം രൂപ ഇതുവരെ 7 ദിവസം കൊണ്ട് പുഷ്പ നേടി എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments