Webdunia - Bharat's app for daily news and videos

Install App

'പുഴു' ക്രൈം ത്രില്ലര്‍, മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് എപ്പോള്‍ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (12:06 IST)
പുഴു ഒ.ടി.ടി ചെയ്യും എന്നാണ് പറയപ്പെടുന്നത്.മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിഗൂഢതയുണര്‍ത്തുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത് എന്ന് അടുത്തിടെ പുറത്ത് വന്നാല്‍ ടീസര്‍ സൂചന നല്‍കുന്നു.
എന്നാല്‍ പുഴു ക്രൈം ത്രില്ലര്‍ ചിത്രമാണ്.2021 ഓഗസ്റ്റ് 17-ന് പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായത്.2021 സെപ്റ്റംബര്‍ 10-ന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റുകളില്‍ ജോയിന്‍ ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 18 സെപ്റ്റംബര്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 15 നാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി അറിയിച്ചത്.
 
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്.
 
ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments