Webdunia - Bharat's app for daily news and videos

Install App

വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു, പ്രതീക്ഷയോടെ ആരാധകര്‍,'ക്വീന്‍ എലിസബത്ത്' ഡിസംബര്‍ 29 ന്

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (17:23 IST)
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന്‍ തിരിച്ചെത്തി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ നരേന്റെ കൂടെ. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാളും ക്വീന്‍ എലിസബത്തില്‍ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് ക്വീന്‍ എലിസബത്ത് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 29നാണ് സിനിമയുടെ റിലീസ്.
അര്‍ജുന്‍ ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
 
സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം.
 
നരേന്‍,ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

അടുത്ത ലേഖനം
Show comments