Webdunia - Bharat's app for daily news and videos

Install App

പ്രണയം മാത്രമല്ല ചിരിക്കാനുമുണ്ട് ഏറെ, മീര ജാസ്മിന്റെ 'ക്വീന്‍ എലിസബത്ത്' ഉടന്‍ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 9 ഡിസം‌ബര്‍ 2023 (12:21 IST)
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന്‍ തിരിച്ചെത്തി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ നരേന്റെ കൂടെ. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാളും ക്വീന്‍ എലിസബത്തില്‍ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമ ഉടന്‍തന്നെ തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ എം പത്മകുമാര്‍ അറിയിച്ചു. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് ക്വീന്‍ എലിസബത്ത് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
 
അര്‍ജുന്‍ ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
 
സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം.
 
നരേന്‍,ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments