Webdunia - Bharat's app for daily news and videos

Install App

വീണ്ടും സിനിമ തിരക്കുകളിലേക്ക് രജനികാന്ത്, 'അണ്ണാത്തെ' ചിത്രീകരണം പുനരാരംഭിക്കുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 9 മാര്‍ച്ച് 2021 (15:34 IST)
ചെറിയ ഇടവേളക്ക് ശേഷം രജനികാന്ത് സിനിമ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തുന്നു . 'അണ്ണാത്തെ' ചിത്രീകരണം അടുത്തുതന്നെ ആരംഭിക്കും. മാര്‍ച്ച് 15 മുതല്‍ ടീം ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രൊഡക്ഷന്‍ ഹൗസ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് കോളിവുഡില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ ഷെഡ്യൂള്‍ ചെന്നൈയില്‍ ആയിരിക്കും.
 
ഇവിപി ഫിലിം സിറ്റിയില്‍ ടീം ഷൂട്ടിംഗ് പുനരാരംഭിക്കും, അവിടെ നിര്‍മ്മാതാക്കള്‍ ഒരു വലിയ സെറ്റ് ഒരുക്കിയിട്ടുണ്ട്.അതിനുശേഷം കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമായി ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം നടക്കും.
 
2020 ഡിസംബറില്‍ ഹൈദരാബാദില്‍ കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം നടത്തിയിട്ടും സെറ്റിലെ ടീമിലെ നാല് അംഗങ്ങള്‍ കോവിഡ് പോസിറ്റീവ് ആയി. അതിനാല്‍ തന്നെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇത്തവണ ടീം ചിത്രീകരണം പുനരാരംഭിക്കുന്നത്. നേരത്തെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അനാരോഗ്യത്തെ തുടര്‍ന്ന് പിന്മാറി. സണ്‍ പിക്‌ചേഴ്‌സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്നറാണ് ഈ സിനിമയെന്ന് പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ

അടുത്ത ലേഖനം
Show comments