Webdunia - Bharat's app for daily news and videos

Install App

എൻ്റെ ഭർത്താവിന് അവിഹിതമുണ്ട്: തുറന്ന് പറഞ്ഞ് രാഖി സാവന്ത്

Webdunia
വെള്ളി, 3 ഫെബ്രുവരി 2023 (19:02 IST)
ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി രാഖി സാവന്ത്. കഴിഞ്ഞ ദിവസമാണ് നടി തൻ്റെ ജിമ്മിന് പുറത്ത് പൊട്ടിക്കരയുന്ന വീഡിയോ പുറത്തുവന്നത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ പറ്റി പറഞ്ഞാണ് താരം കരയുന്നത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 
എൻ്റെ വിവാഹബന്ധം അപകടത്തിലാണ്. എൻ്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നത്തിലാണ്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. അതിനാൽ ഒന്നും പറയാനും കഴിയുന്നില്ല. വീഡിയോയിൽ രാഖി സാവന്ത് പറയുന്നു. തൻ്റെ ഭർത്താവായ ആദിൽ ഖാൻ ദുറാനിക്ക് ഒരു അവിഹിതബന്ധമുണ്ടെന്നും അയാളുടെ അഭിമുഖമെടുത്ത് വലിയ താരമാക്കാൻ ശ്രമിക്കരുതെന്നും രാഖി പറയുന്നു.
 
എന്നെ ഉപയോഗിച്ച് സിനിമയിലെത്താനാണ് അയാൾ ശ്രമിച്ചത്. അയാൾ ജിമ്മിൽ വരില്ല. അഭിമുഖം നൽകാൻ അതിൻ്റെ മുന്നിലുണ്ടാകും. ആദിലിന് ഒരു പെണ്ണുമായി ബന്ധമുണ്ട്. അവളെ ബ്ലോക്ക് ചെയ്തെന്നാണ് എന്നോട് പറഞ്ഞത്. അത് ശരിയല്ല. ആദിലുമായി ബന്ധപ്പെട്ട മോശം തെളിവുകൾ ആ പെൺകുട്ടിയുടെ കയ്യിലുണ്ട്. രാഖി സാവന്ത് പറയുന്നു. 2022 മെയ് 29നായിരുന്നു മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയുമായുള്ള രാഖിയുടെ വിവാഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments