Webdunia - Bharat's app for daily news and videos

Install App

പാർവതിക്ക് പിന്നാലെ രമ്യാ നമ്പീശനും!

ഇഷ്ടമില്ലാത്തത് ‘നോ’ പറയാൻ എനിക്കറിയാം: രമ്യ നമ്പീശൻ

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (11:08 IST)
കാസ്റ്റിംങ് കൗച്ച് വിവാദങ്ങള്‍ സിനിമയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി രമ്യാ നമ്പീശൻ. സിനിമയില്‍ കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് നടി.
 
പാർവതിയടക്കം പല നടിമാരും കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്ന സാഹചര്യത്തിലാണ് രമ്യ നമ്പീശനും ഇക്കാര്യത്തെക്കുറിച്ച് ടെംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചത്.
 
കാസ്റ്റിംങ് കൗച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യവശാൽ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല’ എന്ന് നടി തുറന്നു പറയുന്നു. 
 
ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്ത് തന്നെയായാലും എനിക്ക് നോ പറയാന്‍ കഴിയും. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്.  സിനിമയിലെ ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ പുറത്ത് വരണം. എല്ലാ തൊഴില്‍ മേഖലകളിലും ഇതു പോലെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments