Webdunia - Bharat's app for daily news and videos

Install App

മാസ വാടക 15 ലക്ഷം, ആഡംബര വീടിന് 21 കോടി ഡെപ്പോസിറ്റ്; വീട്ടുകാരോട് പിണങ്ങി രണ്‍ബീര്‍ കത്രീന കൈഫിനൊപ്പം താമസം തുടങ്ങി, ഒടുവില്‍ ഇരുവരും പിരിഞ്ഞു

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (09:06 IST)
സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റിലേഷന്‍ഷിപ്പാണ് റണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുള്ളത്. ആറ് വര്‍ഷത്തെ നീണ്ട പ്രണയത്തിനു 2006 ലാണ് തിരശീല വീണത്. ഇരുവരും തമ്മില്‍ പിരിയാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. എങ്കിലും പ്രണയിക്കുന്ന സമയത്ത് കത്രീന കൈഫിനായി കോടികളാണ് റണ്‍ബീര്‍ കപൂര്‍ ചെലവഴിച്ചത്. 
 
ഒരുമിച്ച് സിനിമയില്‍ അഭിനയിച്ച സമയത്താണ് ഇരുവരും അടുക്കുന്നതും സുഹൃത്തുക്കളാകുന്നതും. പിന്നീട് അത്  വളരെ ഗൗരവ സ്വഭാവമുള്ള പ്രണയമായി. ഇരുവരും ഒന്നിച്ച് സ്‌പെയിനിലേക്ക് ഒഴിവുദിവസം ആഘോഷിക്കാന്‍ പോയത് ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി. 
 
റണ്‍ബീറിന്റെ മാതാപിതാക്കള്‍ക്ക് കത്രീനയുമായുള്ള ബന്ധം അത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍, മാതാപിതാക്കളുടെ അഭിപ്രായങ്ങളെ അവഗണിച്ച് റണ്‍ബീര്‍ വീട്ടില്‍ നിന്ന് ഇറങ്ങി. കത്രീന കൈഫിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് റണ്‍ബീര്‍ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് മാറിയത്. മാസം 15 ലക്ഷം വാടക നല്‍കി റണ്‍ബീറും കത്രീനയും കൂടി മുംബൈയില്‍ ആഡംബര ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചു. ഈ ഫ്‌ളാറ്റിനായി 21 കോടി രൂപയാണ് സുരക്ഷാ ഡെപ്പോസിറ്റായി അന്ന് റണ്‍ബീര്‍ നല്‍കിയത് ! എന്നാല്‍, കത്രീനയുമായി ബ്രേക്ക് അപ്പ് ആയ ശേഷം റണ്‍ബീര്‍ ആ ഫ്‌ളാറ്റില്‍ നിന്നു താമസം മാറി. 
 
ദീപിക പദുക്കോണുമായി റണ്‍ബീറിന് ആ സമയത്ത് ബന്ധമുണ്ടായിരുന്നു. ദീപികയെ പ്രണയിച്ചുകൊണ്ടിരിക്കെയാണ് റണ്‍ബീര്‍ താനുമായി ഡേറ്റിങ്ങില്‍ ആയതെന്ന് കത്രീന പിന്നീട് അറിഞ്ഞു. ഇത് റണ്‍ബീര്‍-കത്രീന ബന്ധം ഉലയാന്‍ കാരണമായി. കത്രീന കൈഫിന് ശേഷമാണ് റണ്‍ബീര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments