Webdunia - Bharat's app for daily news and videos

Install App

എം ടിയുടെ മനസ്സ് മാറിയോ? മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം സിനിമയാക്കുമെന്ന് ശ്രീകുമാർ മേനോൻ!

എം ടിയുടെ മനസ്സ് മാറിയോ? മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം സിനിമയാക്കുമെന്ന് ശ്രീകുമാർ മേനോൻ!

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (15:38 IST)
രണ്ടാമൂഴം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ ചിത്രം മുടങ്ങിയിട്ടില്ലെന്നും എം ടിക്കൊപ്പം ചേർന്ന് താൻ 'രണ്ടാമൂഴം' സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. 'എം ടി സാറിന്റെ പൂർണ്ണ അനുഗ്രഹത്തോടെയും സമ്മതത്തോടെയും രണ്ടാമൂഴം ഞാൻ തന്നെ സംവിധാനം ചെയ്യും'- ശ്രീകുമാർ പറഞ്ഞു. 
 
ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളൂ എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
രണ്ടാമൂഴം പെട്ടെന്നു സിനിമയായിക്കാണണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോക സിനിമയാണല്ലോ? വരും ദിവസങ്ങളിൽ ആ കാർമേഘം മാറുമെന്നു തന്നെയാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയിൽ ലാലേട്ടൻ തന്നെ ഭീമനായി രണ്ടാമൂഴം 2019ൽ തുടങ്ങുമെന്ന കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments