Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ; സന്തോഷ് ശിവൻ ഇല്ല, സംവിധാനം രതീഷ് അമ്പാട്ട്?

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (12:52 IST)
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് അറിയിച്ച സിനിമയാണ് കുഞ്ഞാലി മരയ്ക്കാർ. കഴിഞ്ഞ വർഷമാണ് ഓഗസ്ത് സിനിമാസ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, മറ്റ് പല ചിത്രങ്ങളുടെയും തിരക്കിലായതിനാൽ സന്തോഷ് ശിവന് മരയ്ക്കാർ സംവിധാനം ചെയ്യാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്. 
 
സന്തോഷ് ശിവനു പകരം രതീഷ് അമ്പാട്ട് ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ ദിലീപിനെ നായകനാക്കി ‘കമ്മാരസംഭവം’ എന്ന ചിത്രം സംവിധാനം ചെയ്ത രതീഷിന്റെ രണ്ടാമത്തെ സിനിമയാകും കുഞ്ഞാലി മരയ്ക്കാർ. എന്നാൽ, ഓഗസ്ത് സിനിമാസ് ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.  
 
രണ്ട് കുഞ്ഞാലി മരയ്ക്കാർ ആണ് മലയാളത്തിൽ വരാൻ പോകുന്നത്. മമ്മൂട്ടി ചിത്രത്തിനു പുറമേ, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവും അണിയറയിൽ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്നേറുകയാണ്. മോഹൻലാലിനെ കുഞ്ഞാലിയായി ഉടൻ തന്നെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. എന്നാൽ, മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരുടെ സ്ഥി എന്തെന്ന് ആരാ‍ധകർക്കും അറിയില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments