Webdunia - Bharat's app for daily news and videos

Install App

രവി ശാസ്ത്രിയും അമൃത സിങ്ങും വിവാഹിതരാകുകയാണെന്ന് വാര്‍ത്ത പ്രചരിച്ചു; സംഭവിച്ചത് സെയ്ഫ് അലി ഖാന്‍-അമൃത വിവാഹം !

രവി ശാസ്ത്രിയും അമൃത സിങ്ങും അടുപ്പത്തിലാണെന്ന് ആ സമയത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇരുവരും പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയില്ല

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:37 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായിരുന്ന സമയത്താണ് രവി ശാസ്ത്രി വലിയ വാര്‍ത്താകേന്ദ്രമായത്. സ്ത്രീ വിഷയങ്ങളിലായിരുന്നു ശാസ്ത്രി കൂടുതലും പ്രതിരോധത്തിലായത്. 
 
എണ്‍പതുകളിലാണ് ശാസ്ത്രിയുടെ സുവര്‍ണ കാലം. ഇന്ത്യന്‍ ടീമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന താരമായിരുന്നു രവി ശാസ്ത്രി. അക്കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഒരു നടിയുമായി രവി ശാസ്ത്രി പ്രണയത്തിലായി. പില്‍ക്കാലത്ത് സെയ്ഫ് അലി ഖാന്റെ ജീവിതപങ്കാളിയായ നടി അമൃത സിങ് ആയിരുന്നു അത്. 
 
രവി ശാസ്ത്രിയും അമൃത സിങ്ങും അടുപ്പത്തിലാണെന്ന് ആ സമയത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇരുവരും പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയില്ല. ആ സമയത്താണ് വളരെ പ്രചാരത്തിലുള്ള ഒരു മാഗസിനിന്റെ കവര്‍ ചിത്രമായി ഇരുവരും പ്രത്യക്ഷപ്പെടുന്നത്. രവി ശാസ്ത്രിയും അമൃത സിങ്ങും ഒന്നിച്ചുള്ള കവര്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആലോചിക്കുകയാണെന്നും താരങ്ങള്‍ തന്നെ പരോക്ഷമായി വെളിപ്പെടുത്തി. 
 
അധികം താമസിയാതെ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ വിവാഹം വരെ എത്തിയില്ല. ആ ബന്ധം ഉടന്‍ തന്നെ വേര്‍പിരിഞ്ഞു. വിവാഹത്തിലേക്ക് എത്തും മുന്‍പ് തന്നെ ഇരുവരും ആ ബന്ധത്തിനു ഫുള്‍സ്റ്റോപ്പ് ഇട്ടു. താനൊരു സിനിമാ താരത്തെയല്ല ഭാര്യയായി ആഗ്രഹിക്കുന്നതെന്നും തന്റെ കുടുംബത്തിനു കൂടുതല്‍ പരിഗണന നല്‍കുന്ന ആളായിരിക്കണം പങ്കാളിയെന്ന് തനിക്ക് താല്‍പര്യമുണ്ടെന്നും രവി ശാസ്ത്രി പിന്നീട് വെളിപ്പെടുത്തി. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് അമൃതയോട് രവി ആവശ്യപ്പെടുകയും താരം ഇത് നിഷേധിക്കുകയും ചെയ്തതാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും രവി ശാസ്ത്രിയെ വിവാഹം കഴിച്ചാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു വീട്ടമ്മയായി ഒതുങ്ങേണ്ടിവരുമെന്നും അമൃത പേടിച്ചിരുന്നു. 
 
രവി ശാസ്ത്രിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അമൃത സിങ് സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. പിന്നീട് സെയ്ഫും അമൃതയും വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം നേടുകയും ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി

അടുത്ത ലേഖനം
Show comments