Webdunia - Bharat's app for daily news and videos

Install App

കുഞ്ഞ് വേണമെന്ന് തോന്നിയത് ഡിവോഴ്‌സിന് ശേഷം; അന്ന് ഗോസിപ്പുകളോട് ശക്തമായി പ്രതികരിച്ച് രേവതി

Webdunia
ബുധന്‍, 23 നവം‌ബര്‍ 2022 (11:55 IST)
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാറുണ്ട്. അങ്ങനെയൊന്നാണ് രേവതിയുടെ മകളുമായി ബന്ധപ്പെട്ട വാര്‍ത്ത. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കുഞ്ഞ് പിറന്നപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ അത് വലിയ വാര്‍ത്തയായിരുന്നു. നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്രമേനോനെയാണ് രേവതി വിവാഹം കഴിച്ചത്. പിന്നീട് ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുവരും വിവാഹബന്ധം നിയമപരമായി പിരിയുകയായിരുന്നു. 
 
ഇപ്പോള്‍ രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്. ഏഴ് വയസുകാരിയായ മഹി. പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താനൊരു അമ്മയായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രേവതി ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും രേവതി പറയുന്നു. ഈ കുഞ്ഞ് തന്റെ രക്തമാണെന്നും മറ്റൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments