Webdunia - Bharat's app for daily news and videos

Install App

Rimi Tomy Personal life: റോയ്‌സുമായുള്ള വിവാഹം വലിയ ആഘോഷമാക്കി, 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിവോഴ്‌സ്; ഒന്നിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്തതുകൊണ്ടാണ് വിവാഹമോചനം നേടിയതെന്ന് റിമി ടോമി !

2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (10:48 IST)
Rimi Tomy: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. സിനിമയിലും റിമി അഭിനയിച്ചിട്ടുണ്ട്. 
 
2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു. 
 
2008 ഏപ്രില്‍ 27 നായിരുന്നു റിമിയുടെ വിവാഹം. തൃശൂര്‍ സ്വദേശിയായ റോയ്‌സ് കിഴക്കൂടനെയാണ് റിമി വിവാഹം കഴിച്ചത്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയില്‍ ആഡംബരമായാണ് ഈ വിവാഹം നടന്നത്. എന്നാല്‍ 11 വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 
 
2019 ലാണ് ഇരുവരും പരസ്പര സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വിശേഷമായതിനാല്‍ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
 
ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം നിലവില്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിമിയുടെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments