'നിവിന്റെ ചിത്രത്തിൽ ഗസ്‌റ്റ് റോളോ? ഞാനെന്തിന് ചെയ്യണം? ഒരു സൂപ്പർ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു'

'നിവിന്റെ ചിത്രത്തിൽ ഗസ്‌റ്റ് റോളോ? ഞാനെന്തിന് ചെയ്യണം? ഒരു സൂപ്പർ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു'

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:56 IST)
റോഷൻ ആൻ‌ഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ 'കായംകുളം കൊച്ചുണ്ണി' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.
 
എന്നാൽ മോഹന്‍ലാലിന് മുമ്പ് ഇത്തിക്കര പക്കിയാകാന്‍ പല നടന്മാരെയും താന്‍ സമീപിച്ചിരുന്നതായി ഒരു ടിവി പ്രോഗ്രാമില്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തി. താനെന്തിന് നിവിന്‍ പോളിയുടെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തണം എന്നായിരുന്നു ഒരു സൂപ്പര്‍ താരത്തിന്റെ മറു ചോദ്യമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
 
പിന്നീട് താന്‍ ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചു, സിനിമയിലെ സീനുകളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് മോഹന്‍ലാല്‍ തന്നെ വിളിക്കുകയും തന്റെ പൂര്‍ണ്ണ സമ്മതം അറിയിക്കുകയുമായിരുന്നു. യുവ നടന്മാരുടെ ചിത്രങ്ങളില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാരാ നടന്മാര്‍ക്കും വിമുഖതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments