Webdunia - Bharat's app for daily news and videos

Install App

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ നിര്‍ബന്ധിച്ചു ; സായ് പല്ലവി സംവിധായകന് കൊടുത്ത മറുപടി സൂപ്പര്‍ !

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ നിര്‍ബന്ധിച്ചു; സായ് പല്ലവി സംവിധായകന് നല്‍കിയ മറുപടി സൂപ്പര്‍ !

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (09:11 IST)
പ്രേമം എന്ന ഒറ്റ മലയാള സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം‌പിടിച്ച താരമാണ് സായ് പല്ലവി. പിന്നീട് കലി എന്ന മലയാള സിനിമയിലും സായ് പല്ലവി നായികയായെത്തി. മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും സായ് പല്ലവി ഗ്ലാമര്‍ വേഷത്തിലല്ല എത്തിയത്.
 
ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സായി അറങ്ങേറി. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളാണ് സായി ധരിക്കുന്നത്. ചിത്രത്തില്‍ കുഞ്ഞുടുപ്പിടാല്‍ നിര്‍ബന്ധിച്ചപ്പോള്‍ സായി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ചയായിരുന്നു.
 
ധാവണിയിലും സാരിയിലുമാണ് സായ് പല്ലവി ഫിദ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം സിനിമയില്‍ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതാണ്. മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫര്‍ട്ടബിളായിരിക്കണം എന്നാണ് സായ് പറഞ്ഞിട്ടുള്ളത്. സ്ലീവ് ലസ്സ് വേഷങ്ങള്‍ ഒട്ടും കംഫര്‍ട്ടല്ല എന്നും സായി പറഞ്ഞിരുന്നു.
 
പക്ഷേ  ഫിദ എന്ന ചിത്രത്തില്‍ കൈയ്യ് ഇല്ലാത്ത ഒരു ഗൗണ്‍ ധരിക്കാന്‍ സംവിധായകന്‍ ശേഖര്‍ കാമൂല്‍ നടിയെ നിര്‍ബന്ധിച്ചുവത്രെ. ആ രംഗത്തിന് അത്യാവശ്യമായിരുന്നു കറുപ്പ് നിറത്തിലുള്ള ആ ഗൗണ്‍. ഇത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടല്ല എന്ന് ആദ്യം സായ് പല്ലവി പറഞ്ഞു. എന്നാല്‍ ഈ രംഗത്തിന് കൈയ്യ് ഇല്ലാത്ത ഈ കുപ്പായം നിര്‍ബന്ധമാണ് എന്ന് പറഞ്ഞപ്പോള്‍ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സായ് ആ കുപ്പായമിട്ടു.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments