Webdunia - Bharat's app for daily news and videos

Install App

'എന്റെ ഹൃദയത്തെ വശീകരിച്ചവള്‍'; ഭാര്യക്ക് പിറന്നാല്‍ ആശംസകളുമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്
തിങ്കള്‍, 7 നവം‌ബര്‍ 2022 (09:05 IST)
ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ സലാം ബാപ്പു.അമീനയും മക്കളും ജീവിതത്തിന്റെ ഭാഗമായത് മുതലാണ് താന്‍ തന്റെ ജന്മദിനം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.
 
സലാം ബാപ്പുവിന്റെ വാക്കുകള്‍ 
 
എന്റെ ഹൃദയത്തെ വശീകരിച്ചവളുടെ ജന്മദിനമാണിന്ന്... 
എന്റെ ഹൃദയത്തെ ദിവ്യപ്രണയത്തിന്റെ ആകാശത്തിലേക്ക് പറത്തി വിട്ടവളുടെ ജന്മദിനം... ഇതുവരെയുള്ള ജീവിത യാത്രയില്‍ പാതിയും എനിക്കൊപ്പമായിരുന്നു അവള്‍, ഞാനില്ലാതെ കൊഴിഞ്ഞ് പോയ കാലത്തേക്കാള്‍ മനോഹരമായിരുന്നോ എനിക്കൊപ്പമുള്ള കാലമെന്ന് ഞാന്‍ ചോദിച്ചിട്ടില്ല... ഞാനായിരിക്കണം... അത്രമേല്‍... ഞാന്‍... കണ്ണീരിനും പുഞ്ചിരിക്കുമിടയില്‍ തിളങ്ങുന്ന മഞ്ഞുകണം പോലുരു ജീവിതം... 
 
ജീവിതം ഇത്രമേല്‍ അനുഗ്രഹീതമാകാന്‍ കാരണമായവളേ... ജീവിതത്തിന്റെ നോവുകളിലേക്ക് മാത്രം നോക്കി വിലപിക്കാതെ എന്നെ ചേര്‍ത്ത് നിര്‍ത്തിയവളേ... ജീവിതത്തെ അതിന്റെ എല്ലാ വൈകാരികതയോടു കൂടിയും നമുക്ക് അനുഭവിക്കാമിനിയും... നിന്നെ കണ്ട് മുട്ടുന്നത് വരെ എന്റെ ജീവിതം സാധാരണമായിരുന്നു...
നിനക്കേറെ ഇഷ്ടം കടലും സംഗീതവും മഴ പെയ്‌തൊഴിഞ്ഞ ആകാശവുമാണെന്നെനിക്കറിയാം... എന്നാല്‍ എല്ലാ ഇഷ്ടങ്ങള്‍ക്കും മീതെ നീയെന്നെ അഗാധമായി പ്രണയിക്കുകയല്ലേ...
 
ആദ്യമായി ഒരു പ്രണയകഥ കേട്ട 
നിമിഷം മുതല്‍ ഞാന്‍ 
നിനക്കായുള്ള തിരച്ചില്‍ തുടങ്ങി. എനിയ്ക്കറിയില്ലായിരുന്നു എത്ര അന്ധമാണതെന്ന്! 
പ്രണയികള്‍ ഒടുവില്‍ പരസ്പരം കണ്ടുമുട്ടുകയല്ല, 
അവര്‍ എന്നേ ഒന്നായലിഞ്ഞവര്‍.'
 
റൂമിയുടെ വരികളില്‍ നിര്‍ത്തുന്നു...
 
 
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments