Webdunia - Bharat's app for daily news and videos

Install App

സല്‍മാന്‍ ഖാനുമായി പ്രണയത്തിലോ? ഒടുവില്‍ പ്രതികരിച്ച് സാമന്ത

Webdunia
ബുധന്‍, 12 ജനുവരി 2022 (12:18 IST)
ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനും അമേരിക്കന്‍ നടി സാമന്ത ലോക്ക്വുഡും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണ് സല്‍മാന്‍ ഖാന്‍ എന്ന് സാമന്ത പറഞ്ഞു.
 
താനും സല്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെ സാമന്ത നിഷേധിച്ചു. നടന്റെ അമ്പത്തിയാറാം ജന്മദിന ആഘോഷത്തിന്റെ ഏതാനും ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. മുംബൈയിലെ ഫാം ഹൗസില്‍ വെച്ച് നടന്ന ജന്മദിന ആഘോഷ പാര്‍ട്ടിയില്‍ സമാന്ത ലോക്ക്വുഡ് സല്‍മാന് അടുത്ത് നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
 
എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല എന്നാണ് സാമന്തയുടെ പ്രതികരണം. 'പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവിടെ വന്നവരില്‍ എനിക്ക് ആകെ അറിയാവുന്നത് സല്‍മാന്‍ ഖാനെ മാത്രമായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് സല്‍മാന്‍,' സാമന്ത പറഞ്ഞു.
 
'വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്. കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സല്‍മാന്‍ അഭിനയിച്ച സുല്‍ത്താന്‍ ആണ്. നേരത്തെ ഹൃത്വിക് റോഷനൊപ്പം നിന്നും ഞാന്‍ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അന്ന് ഹൃത്വിക് റോഷനൊപ്പം ചേര്‍ത്ത് എന്തുകൊണ്ട് ഗോസിപ്പുകള്‍ വന്നില്ല?,' സാമന്ത ചോദിച്ചു. ലോസ് ആഞ്ചലസിലാണ് സാമന്ത ജനിച്ച് വളര്‍ന്നത്. മോഡലായും നടിയായും ഹോളിവുഡില്‍ തിളങ്ങിയിരുന്ന താരമാണ് സാമന്ത.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ

അടുത്ത ലേഖനം
Show comments