ഒരുപാട് അനുഭവിച്ചു: സിദ്ധാർത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സമാന്ത

ബജർദസ്ത എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു സമാന്തയും സിദ്ധാർത്ഥും ഡേറ്റിങിൽ ആയത്.

നിഹാരിക കെ.എസ്
ബുധന്‍, 9 ഏപ്രില്‍ 2025 (14:48 IST)
സമാന്ത റുത്ത് പ്രഭുവിന്റെ ജീവിതം എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. നാഗ ചൈതന്യയുമായുള്ള പ്രണയ വിവാഹവും ഡിവോഴ്‌സും ഒക്കെ ചർച്ചയായിരുന്നു. ഏറ്റവുമൊടുവിൽ ഇപ്പോൾ സമാന്തയുടെ മുൻ പ്രണയവും, അതിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ സമാന്ത പറഞ്ഞ കാര്യങ്ങളുമാണ് ചർച്ചയാവുന്നത്. ബജർദസ്ത എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു സമാന്തയും സിദ്ധാർത്ഥും ഡേറ്റിങിൽ ആയത്.
 
എന്നാൽ അത് വിജയകരമായി മുന്നോട്ടു പോയില്ല. 2015 ൽ ആണ് ഇരുവരും ബ്രേക്കപ് ആയത്. അതിന് ശേഷം സമാന്ത നാഗ ചൈതന്യയുമായി പ്രണയത്തിലാവുകയും 2017 ൽ വിവാഹിതയാവുകയും ചെയ്തു. സമാന്ത സിദ്ധാർത്ഥിന്റെ വഞ്ചിച്ചതാണെന്നൊക്കെ അന്ന് പ്രചാരണം ഉണ്ടായി. ബ്രേക്ക് അപ്പിന് ശേഷം സമാന്ത ഒരിക്കൽ ആ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞതും ശ്രദ്ധേയമായി. 
 
സിദ്ധാർത്ഥുമായുള്ള പ്രണയം ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു എന്നും, ടോക്‌സിക് ബന്ധമായിരുന്നു എന്നും നടി പറഞ്ഞിരുന്നു.എല്ലാം അവിടെ തീർന്നു എന്നാണ് കരുതിയത്. സാവിത്രിയുടെ ജീവിതം പോലെ. പക്ഷേ അത് എല്ലാത്തിന്റെയും അവസാനമല്ല, തുടക്കമാണ് എന്ന് അധികം വൈകാതെ ഞാൻ തിരിച്ചറിഞ്ഞു എന്നായിരുന്നു സമാന്ത പറഞ്ഞത്.
 
പിന്നീട് നാഗ ചൈതന്യ ജീവിതത്തിലേക്ക് കടന്ന് വന്നത് അുഗ്രഹമായിട്ടാണ് എന്നാണ് സമാന്ത പറഞ്ഞത്. 2010 ലാണ് സമാന്തയും നാഗ ചൈതന്യയും ആദ്യമായി കാണുന്നത്. 2015 ലാണ് ഇവർ പ്രണയത്തിലാകുന്നത്. 2017 ൽ ഇവർ വിവാഹിതരാവുകയും ചെയ്തു. പക്ഷേ 2021, നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ആഴ്ചകൾ ബാക്കി നിൽക്കെ ഇരുവരും വേർപിരിഞ്ഞു. കഴിഞ്ഞ വർഷമാണ് നാഗ ചൈതന്യ നടി ശോഭിതയെ വിവാഹം ചെയ്യുന്നത്.
 
അതേസമയം, 2003 ൽ സിദ്ധാർത്ഥ് മേഘ്‌ന എന്ന ആളെ വിവാഹം ചെയ്തിരുന്നു. 2007 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്ന് ഇപ്പോൾ, 2024 ൽ ആണ് സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും തമ്മിലുള്ള പ്രണയ വിവാഹം കഴിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments