Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ പേടിച്ച് സാമന്തയ്ക്ക് ലിപ് ലോക്ക് ചുംബനം കൊടുക്കാന്‍ മടിച്ച രാം ചരണ്‍; രസകരമായ കഥ ഇങ്ങനെ

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (12:42 IST)
തെന്നിന്ത്യയില്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് സാമന്തയും രാം ചരണും. ഇരുവരും ഒന്നിച്ച് അഭിനയിച്ച രംഗസ്ഥലം എന്ന സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. രാംചരണും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രംഗസ്ഥലം എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത് സുകുമാര്‍ ആണ്. 2018 ലാണ് രംഗസ്ഥലം റിലീസ് ചെയ്തത്. തെലുങ്കില്‍ നിര്‍മ്മിച്ച പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു.
 
രംഗസ്ഥലത്തിലെ ഒരു ഇന്റിമേറ്റ് സീനില്‍ അഭിനയിക്കാന്‍ രാം ചരണ്‍ തയ്യാറാകാത്തതുമായി ബന്ധപ്പെട്ടുള്ള രസകരമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ തിരക്കഥയില്‍ രാംചരണും സാമന്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് രാംചരണ്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ ശേഷം താന്‍ ഒരിക്കല്‍ കൂടി ലിപ് ലോക്ക് രംഗത്തെ കുറിച്ച് രാംചരണെ ഓര്‍മിപ്പിച്ചെന്ന് സുകുമാര്‍ പറയുന്നു.
 
എന്തൊക്കെ പറഞ്ഞാലും ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു രാംചരണിന്റെ നിലപാട്. രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം ഇല്ലായിരുന്നു. ഈ കാരണത്താലാണ് രാംചരണ്‍ ലിപ് ലോക്ക് രംഗം വേണ്ട എന്ന നിലപാടെടുത്തതെന്ന് സുകുമാര്‍ ഓര്‍ക്കുന്നു.
 
ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം ലിപ് ലോക്കിന് വിസമ്മതിക്കുകയായിരുന്നു. അതോടെ സാമന്തയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതിയെന്നും. വിഎഫ്എക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഇതിന് രാംചരണ്‍ സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്‌നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാംചരണ്‍ സാമന്തയെ ചുംബിച്ചുകൊണ്ട് അഭിനയിച്ചെന്നും സുകുമാര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments