Webdunia - Bharat's app for daily news and videos

Install App

ആട്ടം സിനിമയിലെ നായിക അനുഭവിച്ചത് തന്നെ ഞാനും അനുഭവിച്ചു: സാന്ദ്ര തോമസ്

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (10:28 IST)
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് സാന്ദ്രാ തോമസ്. തനിക്കെതിരെ നടന്നത് ജനാധിപത്യ വിരുദ്ധമായ തീരുമാനമാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം സാന്ദ്രയെ അസോസിയേഷനിൽ നിന്നും പുറത്താക്കിയിരുന്നു. പൊലീസ് അന്വേഷണം ഇരിക്കുന്ന കേസിൽ പോലും പരാതിക്കാരിയായ തന്നെ പുറത്താക്കുക എന്ന് പറയുന്നത് അവർക്ക് ആരേയും ഭയമില്ല എന്ന് വിളിച്ചു പറയുന്നതിന് തുല്യമാണെന്നും സാന്ദ്ര പറഞ്ഞു.
 
'ഒരു സെക്ഷ്വൽ ഹരാസ്‌മെന്റിന്റെ ഒരു പ്രശ്‌നം വന്നാൽ ഉടൻ തന്നെ ഒരു പുരുഷന് അറിയേണ്ടത് ആരാ ചെയ്തത് എന്നുള്ളത് മാത്രമാണ്. ആര് ചെയ്തു എന്ത് ചെയ്തു എന്ത് അനുഭവിച്ചു എന്നത് അവർക്ക് അറിയണ്ട. അവരെ സംബന്ധിച്ച് ആര് ചെയ്തു എന്ന് മാത്രം അറിയണം. എന്നിട്ട് അവരെ കാണുമ്പോൾ ഒന്ന് കളിയാക്കുന്നതിന് അപ്പുറം ഒന്നും നടക്കുന്നില്ല. എന്റെ നേരെ ലൈംഗിക ചുവയോടെ സംസാരിച്ചു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ സാധാരണ സംഭവിക്കുന്നതല്ലേ എന്ന രീതിയിലാണ് എടുക്കുന്നത്.
 
ആട്ടം എന്ന സിനിമയിൽ ആ സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നമുണ്ട്. നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന നമ്മൾ വിശ്വസിച്ച് കൂടെ നിൽക്കുന്ന പുരുഷൻമാരിൽ നിന്ന് ദുരനുഭവം ഉണ്ടാവുകയും അതുണ്ടായെന്ന് അവർ തിരിച്ചറിയുകയും അതിന് ശേഷവും ആ സ്ത്രീക്കൊപ്പം നിൽക്കാതെ കുറ്റം ചെയ്തവർക്കൊപ്പം നിൽക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമയ്ക്ക് മാനസികാഘാതം സംഭവിക്കുന്നത്.
 
സിനിമയിൽ പവർ ഗ്രൂപ്പ്‌ ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് തന്നെ പുറത്താക്കിയത്.  നിയമ പരമായ പോരാട്ടം തുടരും. ഫിലിം ചേംബറിൽ ഈ വിഷയം ഉന്നയിക്കുന്നത് ആലോചിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം ഒരേ കറക്ക് കമ്പനികളാണ്.  പല സംഘടനകളിലും ഒരേ ആൾകാർ തന്നെയാണ് തലപ്പത്ത്. താൻ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ട്. അതിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. സിനിമയിലെ നിർമ്മാതാക്കളുടെ സാമ്പത്തിക സ്രോതസ് സർക്കാർ പരിശോധിക്കണമെന്നും' സാന്ദ്ര ആവശ്യപ്പെട്ടു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങളുടെ പ്രൊഫഷണലിസം മികച്ചതായിരുന്നു'; കമലയോടു കുശലം പറഞ്ഞ് ട്രംപ്, ഫോണില്‍ വിളിച്ച് മോദി

തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കുന്നു, പക്ഷേ പോരാട്ടം തുടരും: കമല ഹാരിസ്

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?

നവംബര്‍ 10വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; വരും മണിക്കൂറുകളില്‍ ഈജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments