Webdunia - Bharat's app for daily news and videos

Install App

250കോടി മുതൽ മുടക്കിൽ മറ്റൊരു ബ്രഹ്മാണ്ഡ സിനിമ കൂടി; ജയം രവിയും ആര്യയും പ്രധാന വേഷങ്ങളില്‍

Webdunia
ശനി, 20 മെയ് 2017 (16:49 IST)
250 കോടി മുതല്‍ മുടക്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ സിനിമയൊരുങ്ങുന്നു. സി സുന്ദർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൂവിയുടെ പേര് ‘സംഘമിത്ര’ എന്നാണ്. പഴയ ജീവിത കാലഘട്ടം പറയുന്ന സംഘമിത്രയില്‍ ജയം രവി, ആര്യ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. ശ്രുതിഹാസനാണ് നായിക.

ചരിത്രപ്രധാനമായ ചിത്രത്തില്‍ ശ്രുതിഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സംഘമിത്ര. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. ഇൻഡിവുഡിന്റെ പിന്തുണയോടെ ശ്രീ തെനന്തൽ ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്. പല ഭാഷകളിലായിട്ടാകും ചിത്രം പുറത്തിറങ്ങുക.



എആര്‍ റഹ്‌മാനാകും സംഗീതമൊരുക്കുക. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റഹ്‌മാനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ടു ഭാഗങ്ങളായിട്ടാകും ചിത്രം ഇറങ്ങുക. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്.

നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള സിനിമാ മേഖലയിലെ ആയിരത്തിലധികം മഹാരഥന്മാരും സംഘമിത്രയിലെ താരങ്ങളും ഒന്നിച്ച കാനെസ് വേദിയിൽവച്ച് വ്യാഴാഴ്ച്ചയാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്.



ബിആർ ഷെട്ടി 1000 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മഹാരഭാരതത്തെ സംബന്ധിച്ച അറിയിപ്പിന് ശേഷമാണ് ‘സംഘമിത്ര’യെ സംബന്ധിച്ച വിവരവും പുറത്തുവന്നിരിക്കുന്നതെന്നത് ഇന്ത്യൻ സിനിമയ്‌ക്ക് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments