മരിച്ചു പണിയെടുത്ത് രജിഷയും പ്രിയങ്കയും!

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (12:33 IST)
പ്രളയക്കെടുതിയില്‍ നിന്നും അതിജീവിക്കാനായി നിരവധി ആളുകളാണ് കൈ മെയ് മറന്ന് സഹായിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രമുഖരടക്കം നിരവധി പേർ പങ്കാളികളായി.  ടൊവിനോയ്ക്കു പുറമെ മലയാളത്തിലെ നിരവധി നായികാ നടിമാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
 
ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനായി സഹായിക്കുന്ന രജിഷയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. കലൂരിലുളള കളക്ഷന്‍ സെന്ററിലാണ് താനുളളതെന്ന് വീഡിയോയില്‍ രജിഷ പറഞ്ഞിരുന്നു. ഇനിയും ഒരുപാട് സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാനുണ്ടെന്നും ഒറ്റപ്പെട്ടു പോയ ഒരുപാട് പേരുണ്ടെന്നും രജിഷ പറയുന്നു.
 
രജീഷയെ പോലെ തന്നെ സാനിയ അയ്യപ്പനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു.  എറണാകുളത്തെ തമ്മനത്തുളള കളക്ഷന്‍ സെന്ററിലായിരുന്നു സാനിയ എത്തിയത്. കളക്ഷന്‍ സെന്ററില്‍ ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ് സാനിയയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 
 
നടി പ്രിയങ്കാ നായരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. കളക്ഷന്‍ സെന്ററുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലായിരുന്നു പ്രിയങ്ക സജീവമായിരുന്നത്. പ്രിയങ്കയുടെതായി പുറത്തിറങ്ങിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments