വിവാഹം നടക്കാന്‍ ബുദ്ധിമുട്ട്,ഇമേജ് വളരെ മോശമായി, നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞ ശേഷം സംഭവിച്ചത്, സന്തോഷ് വര്‍ക്കിക്കും പറയാനുണ്ട്

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (15:21 IST)
സോഷ്യല്‍ മീഡിയയുടെ ലോകത്ത് ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആളാണ് സന്തോഷ് വര്‍ക്കി. ആറാട്ട് സിനിമയ്ക്ക് റിവ്യൂ പറഞ്ഞ് വൈറലായ ശേഷം പിന്നീട് നിത്യ മേനനോട് പ്രണയമാണെന്ന് പറഞ്ഞും സന്തോഷ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിച്ചു. വലിയ രീതിയില്‍ വാര്‍ത്തകള്‍ ആയതിന് പിന്നാലെ നിത്യ മേനോന്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിത്യയോട് തനിക്ക് ഉണ്ടായിരുന്നത് ആത്മാര്‍ത്ഥ പ്രണയം ആയിരുന്നുവെന്ന് സന്തോഷ് തന്നെ പറയുകയാണ്.
 
തന്റെ പ്രണയം ആത്മാര്‍ത്ഥമായിരുന്നുവെന്നും പ്രസ് കോണ്‍ഫറന്‍സില്‍ തന്നെ കുറിച്ച് പറഞ്ഞപ്പോഴാണ് താന്‍ ഉദ്ദേശിച്ച വ്യക്തയല്ല ആളെന്ന് മനസിലായതെന്നും അതോടെ എല്ലാം നിര്‍ത്തിയെന്നും ക്ലോസ് ആയ ചാപ്റ്റര്‍ വീണ്ടും കൊണ്ടുവന്നത് ഒരു മീഡിയ ആണെന്നുമാണ് സന്തോഷ് വര്‍ക്കി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
'എന്റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. സീരിയസ് ആയിട്ടുള്ള പ്രണയമായിരുന്നു നിത്യ മേനനോട്. എന്നെ കുറിച്ച് പറഞ്ഞപ്പോഴേക്കും ഞാന്‍ അവരെ വിട്ടു. പുള്ളിക്കാരിക്ക് താല്യപര്യമില്ല. അഞ്ചോ ആറോ വര്‍ഷം ഞാന്‍ അവരുടെ പുറകെ നടന്നതാണ്. അവസാനം ആണ് അവര്‍ തുറന്ന് പറഞ്ഞത്. നിലവില്‍ അത് ക്ലോസ് ചാപ്റ്റര്‍ ആണ്. നിത്യയുടെ വ്യക്തിത്വം കണ്ടിട്ടാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. പ്രസ് കോണ്‍ഫറന്‍സില്‍ എന്നെ കുറിച്ച് പറഞ്ഞപ്പോഴാണ്, ഞാന്‍ ഉദ്ദേശിച്ച വ്യക്തയല്ല ആളെന്ന് മനസിലായത്. അതോടെ മനസിലുള്ള ഇഷ്ടം പോയി. ഇന്റര്‍വ്യുകളില്‍ പലരും അഭിനയിക്കുകയാണ് ചെയ്യുന്നത്. നിത്യ പക്ഷേ ജനുവിന്‍ ആയിട്ടാണ് തോന്നിയത്. പക്ഷേ എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റി. എന്നെ പറ്റി നേരിട്ട് അറിയാവുന്ന കാര്യങ്ങളല്ല പുള്ളിക്കാരി പറഞ്ഞത്. ചുറ്റുമുള്ളവര്‍ പറഞ്ഞ് കൊടുത്തതാണ്. അതില്‍ മിക്കതും സത്യമല്ല. എന്ന് കരുതി അവര്‍ കള്ളം പറഞ്ഞതല്ല. ചുറ്റുമുള്ളവര്‍ പറഞ്ഞ് കൊടുത്തതാണ് അവ. എന്നെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ പുള്ളിക്കാരിക്ക് കിട്ടിയിട്ടില്ല. മൂന്ന് തവണ ഞങ്ങള്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ വച്ച്. അല്ലാതെ ഫോണ്‍ വിളിച്ച് കഴിഞ്ഞാല്‍ എടുക്കാറില്ല. എല്ലാ നമ്പറും ബ്ലോക്ക് ചെയ്യും. എന്റെ ഭാഗത്ത് നിന്നും കുറച്ച് കൂടിപ്പോയി. അതിന് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്റെ ആത്മാര്‍ത്ഥ പ്രണയം ആയിരുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ മറുപടി വരുന്നത്. എന്റെ അച്ഛന്‍ മരിച്ചതോടെ ഞാന്‍ എല്ലാം നിര്‍ത്തി. ക്ലോസ് ആയ ചാപ്റ്റര്‍ വീണ്ടും കൊണ്ടുവന്നത് ഒരു മീഡിയ ആണ്. എന്റെ ഇമേജ് വളരെ മോശമായി. വിവാഹം നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. എന്റെ ഭാഗത്ത് നിന്നും കുറച്ച് കൂടിപ്പോയി. കാരണം പ്രണയം എന്നത് അന്ധമാണ്. അതാണ് എനിക്ക് സംഭവിച്ചത്',-സന്തോഷ് വര്‍ക്കി പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അടുത്ത ലേഖനം
Show comments