Webdunia - Bharat's app for daily news and videos

Install App

‘എന്തിനും കൂടെയുണ്ടാകുമെന്ന് വാക്ക് നൽകി’; ട്യൂമർ വീണ്ടും വീണ്ടും വന്നപ്പോൾ ശരണ്യയെ തള്ളി പറഞ്ഞ് ഭർത്താവ് ബിനു

ട്യൂമർ വന്നിരിക്കെ പ്രണയാഭ്യർത്ഥന നടത്തി, എല്ലാമറിഞ്ഞ് വിവാഹിതരായി; വീണ്ടും വീണ്ടും ട്യൂമർ വന്നപ്പോൾ ശരണ്യയെ തള്ളി പറഞ്ഞ് ഭർത്താവ് ബിനു

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (12:35 IST)
സീരിയൽ താരം ശരണ്യ ശശി ബ്രെയിൻ ട്യൂമർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ട് ഇന്നലെയാണ് ആരാധകരെ നടുക്കിയത്. അതേസമയം, എല്ലാമറിഞ്ഞ് കൊണ്ട് തന്നെ എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് കൈപിടിച്ച ഭർത്താവ് ബിനു ഇപ്പോൾ കൂടെയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശരണ്യയെ ഒഴിവാക്കാൻ ഇയാൾ നിയമപരമായി നീങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന. 
 
ശരണ്യയുടെയും ബിനുവിന്റേയും വിവാഹം സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ചതായിരുന്നു. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. കണ്ണൂര്‍ക്കാരിയായ ശരണ്യ, 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാൽ, 2012ൽ ക്യാൻസർ വന്നതോടെ അഭിനയം നിർത്തുകയായിരുന്നു. 
 
എന്താണ് അഭിനയിക്കാത്തതെന്ന് ചോദിച്ച് പരിചയപ്പെട്ട ഇവർ പ്രണയത്തിലാവുകയായിരുന്നു. രോഗവിവരം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിനു പ്രണയാഭ്യർത്ഥന നടത്തിയും പിന്നീട് വിവാഹിതരായതും. എന്റെ ഏട്ടനാണ് എന്റെ ഏറ്റവും വലിയ ശക്തി എന്നായിരുന്നു അന്ന് ശരണ്യയും പറഞ്ഞത്. അസുഖബാധിതയായ ഒരു പെൺകുട്ടിക്ക് ജീവിതം നൽകിയതോടെ ബിനു ഹീറോയായി മാറുകയായിരുന്നു. എന്നാൽ, അതൊക്കെ വെറും കുറച്ച് വർഷങ്ങൾക്ക് മാത്രമായിരുന്നു ആയുസ്. 
 
ശസ്ത്രക്രിയ ചെയ്തതിനു ശേഷമായിരുന്നു വിവാഹം. അസുഖം ഭേദമായി ആരോഗ്യവതിയായി തുടരുന്നതിനിടയിലാണ് ട്യൂമർ ശരണ്യയെ വീണ്ടും വീണ്ടും തേടിയെത്തിയത്. ഇതോടെ ബിനു ശരണ്യയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments