Webdunia - Bharat's app for daily news and videos

Install App

'ഈ സ്ത്രീയെ ഞാൻ അവിടെ വച്ച് കണ്ടിരുന്നു, സെറ്റാക്കി വച്ച നാടകം': സീക്രട്ട് ഏജന്റ്

നിഹാരിക കെ എസ്
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (10:25 IST)
നാലാം വിവാഹം കഴിഞ്ഞിട്ടും ബാലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ, വിവാഹത്തിന് മുന്നേ നടത്തിയ ഇമോഷണൽ വാർത്താ സമ്മേളനം വെറും ഡ്രാമ ആയിരുന്നുവെന്ന് പറയുകയാണ് സീക്രട്ട് ഏജന്റ്. മാമന്റെ മകൾ കോകിലയെ ആയിരുന്നു ബാല വിവാഹം ചെയ്തത്. കോകിലയെ കുറിച്ചും സായി കൃഷ്ണയെന്ന സീക്രട്ട് ഏജന്റ് സംസാരിക്കുന്നുണ്ട്.
 
'കല്യാണമാണ് മൂപ്പരുടെ. സന്തോഷമാണ് അതൊക്കെ അറിയാം. എനിക്ക് ഇക്കാര്യം കുറെ ആളുകൾ അയച്ചു തന്നു. ഞാൻ ഈ ടോപ്പിക്ക് വേണ്ടെന്ന് വച്ചതാണ്. പക്ഷെ പറയാതെ തരമില്ല, വീട്ടിൽ വെളുപ്പിന് രണ്ടുപേർ കുഞ്ഞുമായി വന്നു എന്ന് പറയുകയും പിന്നാലെ തന്റെ വിവാഹം ഉണ്ടെന്ന് അഭിമുഖത്തിൽ പറയുകയും ചെയ്തപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഈ നാടകത്തിന്റെ തിരശീല ഇങ്ങനെ ആകും എന്ന്. ഈ കേരളത്തിൽ സിസിടിവി ദൃശ്യം കൊടുത്തിട്ട് പോലീസ് പിടിച്ചില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.
 
എന്തായാലും ആ നാടകത്തിന്റെ പരിസമാപ്തി ഇങ്ങനെ ആകും എന്ന് നേരത്തെ അറിയാമായിരുന്നു. പിന്നെ എലിസബത്തിനെ ലീഗലി മാരി ചെയ്തിട്ടില്ല എന്നും ഇതിൽ നിന്നും മനസിലാകുന്നു. ഈ വിവാഹത്തിൽ എങ്കിലും ഇദ്ദേഹം സെറ്റിൽഡ് ആയി പോകണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. മറ്റൊരു വ്യക്തിയുടെ ജീവിതത്തിനെ ബാധിക്കുന്ന രീതിയിൽ ഇനി ഇദ്ദേഹം ഒന്നിനും പോകരുത് എന്നാണ് ഞാൻ പറയുന്നത്. മീഡിയ വരരുത് എന്ന് പറഞ്ഞ ആളാണ് ഇപ്പോൾ മീഡിയയുടെ ആറാട്ടായിരുന്നു അവിടെ.
 
ഞാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ തന്നെ ഒന്നുരണ്ടുവട്ടം ഈ ലേഡിയെ കണ്ടിട്ടുണ്ട്. കോകില എന്നാണ് പേരെന്നും മനസ്സിലായിരുന്നു. കോകില അദ്ദേഹത്തിന്റെ റിലേറ്റിവ് ആണെന്നാണ് എന്നോട് ബാല പറഞ്ഞിരുന്നത്. ഇദ്ദേഹം ഇനിയും മറ്റൊരു വ്യക്തിയുടെയും ജീവിതത്തിലേക്ക് ചാടി കേറി ഇറങ്ങി തിരിക്കാതിരുന്നാൽ നല്ലത്. അല്ലെങ്കിൽ വിഷയം കൂടുതൽ വഷളാകും. വിവാഹം എല്ലാം ഉറപ്പിച്ച ശേഷം ആയിരുന്നു ആ അഭിമുഖം പോലും അദ്ദേഹം പുറത്തുവിട്ടത്. സെറ്റാക്കി വച്ച നാടകം തന്നെയെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ആണുങ്ങൾക്ക് കിട്ടിയ പ്രിവിലേജ് പുള്ളി പല സ്ഥലങ്ങളിലും യൂസ് ചെയ്യുന്നുണ്ട്. ആളുകളിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിക്കണം, ഇമോഷണൽ കാര്യങ്ങൾ പൊതിഞ്ഞെത്തിക്കാൻ ഇദ്ദേഹം കില്ലാഡി ആണ്', അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

അടുത്ത ലേഖനം
Show comments